For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അഭി നീ കല്യാണം കഴിച്ച് ദൂരേക്ക് പോവേണ്ട! സഹോദരിയുമായിട്ടുള്ള സ്‌നേഹ ബന്ധത്തെ കുറിച്ച് അമൃത സുരേഷ്

  |

  ബിഗ് ബോസിലേക്ക് വന്നതോടെയായിരുന്നു ഗായിക അമൃത സുരേഷും സഹോദരി അഭിരാമി സുരേഷിനെ കുറിച്ചുള്ളതുമായ കൂടുതല്‍ വിവരങ്ങള്‍ വീണ്ടും ചര്‍ച്ചയാവുന്നത്. റിയാലിറ്റി ഷോ യിലൂടെ കരിയര്‍ ആരംഭിച്ച അമൃത നടന്‍ ബാലയെ വിവാഹം കഴിച്ചെങ്കിലും വര്‍ഷങ്ങള്‍ക്കുള്ളില്‍ വേര്‍പിരിയുകയായിരുന്നു. പിന്നാലെ സഹോദരിയ്‌ക്കൊപ്പം ചേര്‍ന്ന് പുതിയൊരു സംഗീത ബ്രാന്‍ഡ് തുടങ്ങുകയായിരുന്നു.

  സംഗീത ലോകത്ത് തിളങ്ങി നില്‍ക്കുന്നതിനിടെയായിരുന്നു സഹോദരിമാര്‍ ബിഗ് ബോസിലേക്ക് എത്തുന്നത്. വെല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ മത്സരത്തിനെത്തിയ ഇരുവരും അതുവരെ ഉണ്ടായിരുന്ന ഗെയിം പ്ലാനുകളെല്ലാം തിരുത്തി കുറിച്ചിരുന്നു. വിജയ സാധ്യതയുള്ള മത്സരാര്‍ഥികളായിരുന്നെങ്കിലും കൊറോണ കാരണം ഷോ പകുതിയോടെ അവസാനിപ്പിക്കുകയായിരുന്നു.

  abhi-amrutha

  പുറത്ത് വന്നതിന് പിന്നാലെ അമൃതയും അഭിരാമിയും തങ്ങളുടെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇപ്പോള്‍ സൂഫിയും സുജാതയും എന്ന സിനിമയിലെ ഹിറ്റ് ഗാനം പാടി തരംഗമുണ്ടാക്കിയിരിക്കുകയാണ് അമൃത. അതിനൊപ്പം സഹോദരിയെ കുറിച്ച് താരം പറയുന്ന ചില കാര്യങ്ങള്‍ വീണ്ടും വൈറലാവുകയാണ്. നേരത്തെ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഏകസഹോദരിയെ കുറിച്ച് അമൃത പറയുന്നത്

  പ്രതിസന്ധിഘട്ടങ്ങള്‍ അതിജീവിക്കാന്‍ കരുത്ത് പകര്‍ന്നത് തന്റെ കുടുംബം ആണെന്ന് പല തവണ താരം പറഞ്ഞിട്ടുണ്ട്. പ്രത്യേകിച്ചും അനുജത്തി അഭിരാമിയുടെ പിന്തുണ എടുത്തു പറയേണ്ടതാണെന്നും അമൃത മുന്‍പേ തന്നെ സൂചിപ്പിച്ചിരുന്നു. എനിക്കെന്റെ പാപ്പു (മകള്‍ അവന്തിക) എങ്ങനെയാണോ അതുപോലെയാണ് അനുജത്തി അഭിരാമിയും.

  abhi-amrutha

  രജിത്തുമായി എനിക്കൊരു ബന്ധവുമില്ല | FilmiBeat Malayalam

  അവളില്ലാത്ത ഒരു ദിവസത്തെ പറ്റി എനിക്ക് ആലോചിക്കാന്‍ തന്നെ കഴിയാറില്ല. എന്തു തീരുമാനം എടുക്കുമ്പോഴും എവിടെ പോകുമ്പോഴും സങ്കടം വന്നാലും സന്തോഷം വന്നാലും ചുറ്റിലും അവള്‍ വേണമെന്നാണ് ആഗ്രഹം. 'അഭീ നീ കല്യാണം കഴിച്ച് ദൂരേയ്ക്കൊന്നും പോകണ്ട, എന്ന് ഞാന്‍ തമാശയ്ക്ക് അവളോട് പറയാറുണ്ട്. നമുക്കിങ്ങനെ പാട്ടും ഷോയും ഒക്കെയായി നടക്കാം എന്ന്. വെറുതെ പറയുന്നെയാണ്. പക്ഷേ പാട്ടിലായാലും ജീവിതത്തിലായാലും അവളാണ് ബെസ്റ്റ് ഫ്രണ്ടും എന്റെ സോള്‍ മേറ്റും' എന്നുമായിരുന്നു അമൃത പറഞ്ഞിരുന്നത്.

  സഹോദരിമാരുടെ ഈ സ്‌നേഹത്തിനും പിന്തുണയ്ക്കും അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുകയാണ് ആരാധകര്‍. ബിഗ് ബോസിലെത്തിയതിന് ശേഷം വലിയൊരു വിഭാഗം ആളുകളുടെ പിന്തുണ അമൃതയ്ക്കും അഭിരാമിയ്ക്കും ലഭിച്ചിരുന്നു. പുലിക്കുട്ടികള്‍ ആണെന്നായിരുന്നു പുറത്ത് ഇരുവര്‍ക്കും ലഭിച്ച പേര്. ഇനിയുള്ള കാലത്തും ഇതേ സ്‌നേഹത്തില്‍ ജീവിക്കാന്‍ സാധിക്കട്ടെ എന്ന ആശംസയാണ് എല്ലാവര്‍ക്കും കൊടുക്കാനുള്ളത്.

  English summary
  Bigg Boss Malayalam Fame Amrutha Suresh About Her Sister Abhirami And Her Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X