For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റിതുവിന്റെ കാമുകനാണോ? ബിഗ് ബോസില്‍ നിന്നും ഇറങ്ങിയാല്‍ കല്യാണമാണോ, ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ജിയ ഇറാനി

  |

  ഈ സീസണില്‍ ബിഗ് ബോസ് വിന്നറാവാന്‍ സാധ്യതയുള്ള മത്സരാര്‍ഥികളില്‍ ഒരാളാണ് റിതു മന്ത്ര. മോഡലും അഭിനേത്രിയുമൊക്കെയായ റിതു ആദ്യ ആഴ്ചകളില്‍ സൈലന്റ് ആയിരുന്നു. ഒരു ഗ്രൂപ്പിസം ഉണ്ടാക്കാന്‍ റിതു ശ്രമിച്ചെങ്കിലും അത് നടക്കാതെ പോയി. എന്നാല്‍ സൈലന്റ് ആയി ഗെയിം കളിച്ച് മുന്നേറുകയാണ് റിതു. തുടക്കത്തില്‍ ഏറ്റവും കൂടുതല്‍ നോമിനേഷന്‍ റിതുവിനായിരുന്നു.

  വീണ്ടും മനോഹരിയായി ദുർഗ കൃഷ്ണ, നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

  പിന്നീടത് മാറി വന്നു. ഇപ്പോള്‍ ശക്തമായ മത്സരമാണ് കാഴ്ച വെക്കുന്നത്. ഇതിനിടെ റിതുവിനെ കുറിച്ചുള്ള ആരാധകരുടെ സംശയങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നടിയുടെ സുഹൃത്ത് ജിയ ഇറാനി. ഇന്‍സ്റ്റാഗ്രാമിലെ ക്വസ്റ്റിന്‍ അന്‍സര്‍ പംക്തിയിലൂടെയാണ് റിതുവിന്റെ വിവാഹം അടക്കം പല സംശയങ്ങള്‍ക്കുമുള്ള മറുപടി ജിയ പറഞ്ഞത്.

  ബിഗ് ബോസിന് അകത്ത് റിതു എങ്ങനെയാണെന്നാണ് ആദ്യ ചോദ്യം. പാലാണ് തേനാണെന്നായിരുന്നു മറുപടി. ബിഗ് ബോസിലെ മികച്ച പ്ലേയര്‍ ആരാണെന്നാണ് ചോദിച്ചതെങ്കിലും റിതു ഉള്ളത് കൊണ്ട് മാത്രമാണ് താനത് കാണുന്നതെന്നായിരുന്നു ജിയയുടെ മറുപടി. റിതു നിങ്ങളുടെ ലവര്‍ ആണോ എന്ന ചോദ്യത്തിന് ആത്മമിത്രം എന്നാണ് ജിയ പ്രതികരിച്ചത്. മാത്രമല്ല റിതുവിനെ ചേര്‍ത്ത് പിടിച്ച് മുഖം കാണിക്കാത്തൊരു ചിത്രവും പങ്കുവെച്ചിട്ടുണ്ട്. റിതുവിന്റെ കുസൃതികളാണ് ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത്.

  എന്നാ കല്യാണം എന്ന ചോദ്യത്തിന് 'മകര മാസത്തില്‍ വേലി കെട്ടീട്ട് അപ്പ കല്യാണം' എന്ന ചന്ദ്രലേഖ സിനിമയിലെ പാട്ട് രംഗമാണ് കൊടുത്തിരിക്കുന്നത്. നിങ്ങളും റിതു മന്ത്രയും തമ്മില്‍ എന്താ കണക്ഷന്‍ എന്ന് ചോദിക്കുമ്പോള്‍ എയര്‍ടെല്‍ ലോഗോ ആണ് തമാശരൂപേണ ജിയ നല്‍കിയത്. ബിഗ് ബോസിലെ മത്സരാര്‍ത്ഥി എന്ന നിലയില്‍ റിതുവിനെ കുറിച്ച് എന്ത് തോന്നുന്നു എന്ന ചോദ്യത്തിന്, റിതു വളരെ ബ്രില്യന്റും ബുദ്ധിമതിയുമാണ്. അതുകൊണ്ട് വിഷമിക്കേണ്ടതില്ലെന്ന മറുപടിയാണ് ജിയ നല്‍കിയത്.

  റിതുവും റംസാനും തമ്മില്‍ ബിഗ് ബോസിനുള്ളിലുള്ള ബന്ധത്തെ കുറിച്ചായിരുന്നു മറ്റൊരു ചോദ്യം. അതിന് റിതുവിന്റെ ഫോട്ടോ വെച്ച് ചിരിക്കുന്നൊരു വീഡിയോ ആണ് കൊടുത്തത്. ഭാവിയില്‍ റിതു നിങ്ങളുടെ ആരായി വരുമെന്ന ചോദ്യത്തിന് നടിയുടെ കൈ പിടിച്ച് നില്‍ക്കുന്ന ഫോട്ടോ മാത്രമേ കൊടുത്തിട്ടുള്ളു. ബിഗ് ബോസ് കഴിഞ്ഞാല്‍ നിങ്ങളുടെ വിവാഹം ഉണ്ടാവുമോ എന്ന ചോദ്യത്തിന് വ്യക്തമായി ഉത്തരം പറയാതെ തമാശയാക്കി ഇരിക്കുകയാണ്.

  Bigg Boss Malayalam :ഏഷ്യാനെറ്റ് രമ്യയെ കളത്തിലിറക്കിയതിന് പിന്നിലെ രഹസ്യം | FilmiBeat Malayalam

  അതുപോലെ റിതുവിന് ബഹുമാനം കൊടുക്കാത്തതെയുള്ള റംസാന്റെ പെരുമാറ്റത്തെ കുറിച്ചുള്ള ഒരു ആരാധകന്റെ ചോദ്യത്തിന് വാഴയുടെ ഫോട്ടോയാണ് കൊടുത്തത്. റിതുവിന് എത്ര വയസുണ്ടെന്ന് ചോദിച്ചപ്പോള്‍ വരുന്ന ചിങ്ങത്തില്‍ 17.5 തികയും എന്നായിരുന്നു മറുപടി. റിതുവിനെ കുറിച്ചുള്ള ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ജിയ ഇറാനി നല്‍കിയ മറുപടിയും ചിത്രങ്ങളും അതിവേഗമാണ് സോഷ്യല്‍ മീഡിയ കീഴടക്കിയത്. പല ഉത്തരങ്ങളില്‍ നിന്നും ഇനിയും ഇരുവരും തമ്മിലുള്ള ബന്ധമെന്താണെന്ന് ആരാധകര്‍ക്ക് മനസിലായിട്ടില്ല.

  English summary
  Bigg Boss Malayalam Season 3: Rithu Mathra's Friend Jiya Irani Opens Up About the Viral Photo
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X