India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റംസാൻ വീട്ടിലുള്ള പയ്യനെ പോലെയാണ്; തന്റെ പേരില്‍ പ്രചരിച്ച ഗോസിപ്പുകളെ കുറിച്ച് ബിഗ് ബോസ് താരം റിതു മന്ത്ര

  |

  ബിഗ് ബോസ് മലയാളം മൂന്നാം സീസണില്‍ പങ്കെടുത്തതോട് കൂടിയാണ് നടിയും മോഡലുമായ റിതു മന്ത്ര ശ്രദ്ധിക്കപ്പെടുന്നത്. മത്സരത്തിന്റെ തുടക്കം മുതല്‍ അവസാനം വരെ ബോള്‍ഡായി നിന്ന് റിതു ഒത്തിരി ആരാധകരെയും നേടിയിരുന്നു. എന്നാല്‍ പുറത്ത് നടിയുടെ പേരില്‍ പല അഭ്യൂഹങ്ങളും ഗോസിപ്പുകളുമൊക്കെ പ്രചരിച്ചിരുന്നു. അതില്‍ പ്രധാനമായും നര്‍ത്തകന്‍ റംസാന്റെ പേരിലായിരുന്നു.

  ബിഗ് ബോസ് വീടിനുള്ളിലെ ഇരുവരുടെയും സൗഹൃദം പുറത്ത് തെറ്റിദ്ധാരണകള്‍ക്ക് വഴിയൊരുക്കിയിരുന്നു. എന്നാല്‍ അതിന് പുറകില്‍ നടക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാത്തത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് റിതു പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ മനസ് തുറക്കവേയാണ് ബിഗ് ബോസ് ജീവിതത്തെ കുറിച്ച് റിതു മന്ത്ര വെളിപ്പെടുത്തുന്നത്.

  'റംസാനെ കുറിച്ച് പറഞ്ഞാല്‍ നമ്മുടെ വീട്ടിലുള്ള ഒരു പയ്യനെ പോലെയെ തോന്നുകയുള്ളു. ഒരു കസിന്‍ ഒക്കെ ഉണ്ടെങ്കില്‍ എങ്ങനെയാണോ അതുപോലെയാണ്. നമ്മുടെ കൈയില്‍ ഒരു ചോക്ലേറ്റ് ഉണ്ടായിട്ട് അതവന് കൊടുത്തില്ലെങ്കില്‍ അപ്പോള്‍ പിണങ്ങും. ഇരുപത്തിയൊന്ന് വയസുള്ള ഒരാളുടെ മനസ് എങ്ങനെയായിരിക്കും. അതുപോലെയാണ് അവനും. അങ്ങനെ ഒരീസം അവന്‍ പിണങ്ങി പോയി, പിന്നാലെ ഞാന്‍ പഴവും ആയി ചെന്നു. എന്താണ് ഇതിന്റെ പുറകില്‍ നടന്നതെന്ന് ആരും അറിയുന്നില്ല.

  ആളുകള്‍ വെറുതേയങ്ങ് വിധിച്ച് കളയും. ഇവരുടെ പുറകില്‍ എന്തായിരുന്നുവെന്ന് അവര്‍ക്ക് പോലും അറിയില്ല. ഞങ്ങള്‍ക്കും അതിനുള്ളില്‍ ഉണ്ടായിരുന്നവര്‍ക്കും എന്താണ് സത്യമെന്ന് അറിയാം. ഈ ഗോസിപ്പുകളൊന്നും നോക്കാന്‍ എനിക്ക് സമയമില്ല. നമ്മുടെ കാര്യത്തില്‍ ഇടപെടാന്‍ ബാക്കിയുള്ളവര്‍ക്ക് സമയം ഉണ്ടാവുമോ എന്നൊക്കെ ഞാന്‍ ചിന്തിക്കാറുണ്ട്. അവരോടൊക്കെ ഞാന്‍ നന്ദി മാത്രമാണ് പറയുന്നത്. എന്നും ഇതുപോലെ തന്നെ ആയിരിക്കുകയും എന്റെ വിജയം കാണുകയും ചെയ്യണം. അത്രയുമേ എനിക്ക് പറയാനുള്ളു എന്നുമാണ് റിതു മന്ത്ര പറയുന്നത്.

  ഒള്ളത് പറയണോ, അതോ കള്ളം പറയണോ? ബ്രോ ഡാഡി കണ്ടതിനെ കുറിച്ച് സീരിയല്‍ നടി അശ്വതി പറയുന്നു

  തന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കിയത് അമ്മയാണ്. ഞാനിപ്പോള്‍ ഇവിടെ ഇരിക്കുന്നത് പോലും അവര് കാരണമാണ്. വളരെ സ്‌ട്രോങ് ആയിട്ടുള്ള ഒരാള്‍ എന്നെ വളര്‍ത്തുന്നതാണ് ചെറുപ്പം മുതലേ ഞാന്‍ കണ്ട് വന്നിട്ടുള്ളത്. എനിക്ക് രണ്ട് വയസുള്ളപ്പോഴാണ് പിതാവ് മരിക്കുന്നത്. മറ്റൊരു കല്യാണം പോലും കഴിക്കാതെയും സ്വന്തം താല്‍പര്യങ്ങളുമൊക്കെ മാറ്റി വെച്ചാണ് അമ്മ എന്നെ വളര്‍ത്തിയത്. അമ്മയുടെ ആ ബോള്‍ഡ്‌നെസും വ്യക്തിത്വവുമൊക്കെ എനിക്ക് അങ്ങനെ തന്നെ കിട്ടിയിട്ടുണ്ട്.

  അച്ഛന്റെയോ അമ്മയുടെ കൂടെയോ ആരുടെ കൂടെ പോവും? ധനുഷിന്റെ മകനോടുള്ള ചോദ്യത്തിന് ലഭിച്ച മറുപടിയിങ്ങനെ

  Anoop Krishnan Aishwarya Wedding | FilmiBeat Malayalam

  ബിഗ് ബോസിനെ കുറിച്ച് ഒരു ഐഡിയയും ഇല്ലാതെ പോയ ഒരാളാണ് ഞാന്‍. കാരണം ആ ഷോ ഞാനധികം കണ്ടിട്ടില്ല. അവിടെ നമ്മള്‍ സ്ട്രാറ്റര്‍ജി വെച്ച് ഒരാളെ തട്ടി താഴെയിടണം, എന്നിട്ട് ഫ്‌ളാറ്റ് വാങ്ങണം എന്നൊന്നും ഇല്ലായിരുന്നു. ബിഗ് ബോസിനുള്ളില്‍ പോയാല്‍ നിങ്ങള്‍ എന്ത് ചെയ്യുമെന്നാണ് ഇന്റര്‍വ്യൂവില്‍ അവര്‍ ചോദിച്ചത്. അതിനെ കുറിച്ച് വലിയ ധാരണ ഇല്ലാത്തത് കൊണ്ട് ഞാന്‍ എല്ലാവര്‍ക്കും പ്രചോദനം നല്‍കും എന്നാണ് പറഞ്ഞത്. ഫസ്റ്റ് വാങ്ങണം എന്നൊന്നും എനിക്കില്ലായിരുന്നു. എത്ര കാലം നില്‍ക്കുന്നു അത്രയും ജെനുവിനായി തന്നെ നില്‍ക്കാം എന്നാണ് വിചാരിച്ചത്. നൂറ് ദിവസം നില്‍ക്കണമെന്നും ലാസ്റ്റ് ഫിനാലെയുടെ അന്ന് ലാലേട്ടന്റെ കൂടെ നില്‍ക്കണം എന്നൊരു ആഗ്രഹം കൂടി ഉണ്ടായിരുന്നു. അത് മാത്രമേ പ്രാര്‍ഥിച്ചിട്ടുള്ളു. അത് നടക്കുകയും ചെയ്തു എന്നാണ് റിതു പറയുന്നത്.

  മരുമകളെ കുറിച്ച് താനങ്ങനെ പറഞ്ഞിട്ടില്ല; സാമന്തയെയും നാഗയെ കുറിച്ചും പ്രചരിക്കുന്നത് ശരിയല്ലെന്ന് നാഗര്‍ജുന

  English summary
  Bigg Boss Malayalam Season 3 Fame Rithu Manthra Opens Up About Her Relationship With Ramzan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X