twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഉറക്കം, ഇഷ്ട ഭക്ഷണം,ഫോൺ... ബിഗ് ബോസ് ഹൗസിലെ നിയമങ്ങൾക്ക് ഇളവ്, ആവശ്യവുമായി മത്സരാർഥികൾ

    |

    മലയാളി പ്രേക്ഷകർ ഏറെ ആകാക്ഷയോടെ കാത്തിരുന്ന റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. സാബു മോൻ വിജയിയായ ആദ്യ സീസൺ വലിയ വിജയമായിരുന്നു. എന്നാൽ രണ്ടാം സീസൺ കൊവിഡ് വ്യാപനത്തെ തുടർന്ന് നിർത്തി വയ്ക്കേണ്ടി വന്നിരുന്നു. എന്നാൽ മാസങ്ങൾക്ക് ശേഷം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ബിഗ് ബോസ് ഷോ ആരംഭിക്കുകയായിരുന്നു. ഫെബ്രുവരി 14 ന് ആരംഭിച്ച സീസൺ 3, 77 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. 100 എന്ന ദിവസത്തിലേയ്ക്ക് അടുക്കാൻ ഇനി വളരെ കുറച്ച് ആഴ്ചകൾ മാത്രമാണുള്ളത്.

    mohanlal-bigg boss

    പിതാവിന്റെ വിയോഗത്തെ തുടർന്ന് ഡിംപലൽ ഭാൽ ബിഗ് ബോസ് ഹൗസിൽ നിന്ന് യാത്ര പറയുകയായിരുന്നു. ഇനി 10 മത്സരാർഥികൾ മാത്രമാണ് ഹൗസിൽ അവേശഷിക്കുന്നത്. ഇവർ 10 പേരും പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാർഥികളാണ്. ടോപ്പ് ഫൈവിൽ ഇവരുടെ പേരുകൾ ഉയർന്നു കേൾക്കാറുമുണ്ട്.

    മാറേണ്ട നിയമം

    വാരാന്ത്യം ദിവസമാണ് മോഹൻലാൽ ബിഗ് ബോസ് ഹൗസിൽ മത്സരാർഥികളെ കാണാൻ എത്തുന്നത്. ശനി, ഞായർ ദിവസങ്ങളിലായിട്ടാണ് ഹൗസിൽ എവിക്ഷൻ നടക്കുന്നത്. എവിക്ഷൻ മാത്രമല്ല രസകരമായ സംഭവങ്ങളും ശനി, ഞായർ ദിവസം ഹൗസിനുള്ളിൽ നടക്കാറുണ്ട്. ഇപ്പോഴിത അത്തരത്തിലുള്ള രസകരമായ സംഭവത്തിന് സാക്ഷ്യം വഹിക്കുകയാണ് ബിഗ് ബോസ് ഹൗസ്. നിരവധി നിയമങ്ങളിലൂടെയാണ് ബിഗ് ബോസ് ഷോ സഞ്ചരിക്കുന്നത്. പലതും സാധാരണ ജനങ്ങൾക്ക് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടുള്ളതുമാണ്. ഇപ്പോഴിത ബിഗ് ബോസ് ഹൗസിലെ മാറേണ്ട നിയമങ്ങളെ കുറിച്ച് മത്സരാർഥികൾ. ബിഗ് ബോസ് ഹൗസിൽ മാറണമെന്ന് ആഗ്രഹിക്കുന്ന ഒരു നിയമം നിർദ്ദേശിക്കാൻ മോഹൻലാൽ പറഞ്ഞതിനെ തുടർന്നാണ് മത്സരാർഥികൾ തങ്ങളുടെ അഭിപ്രായം വ്യക്തമാക്കിയത്.

    കോയിൻ ബൂത്ത്

    നോബിയോടാണ് മാറ്റേണ്ട നിയമത്തെ കുറിച്ച് ആദ്യം ചോദിച്ചത്. അധികം ഒരു നിയമം ചേർത്തോട്ടെ എന്നാണ് നോബി ചോദിച്ചത്. ഒരു കോയിൻ ഫോൺ വേണമെന്നായിരുന്നു നോബി പറഞ്ഞത്. അതിലൂടെ മോഹൻലാൽ വരുന്ന ദിവസം വീട്ടിൽ വിളിക്കാമായിരുന്നു. കോയിൻ ലാലേട്ടൻ നൽകണമെന്നും നേബി പറഞ്ഞു. അടുത്തത് ഫിറോസിന്റെ ചാൻസ് ആയിരുന്നു. പുറത്ത് നിന്ന് ഹൗസിലെ ജോലിക്കായി വരുന്നവരോട് സംസാരിക്കാൻ അവസരം നൽകണമെന്നായിരുന്നു ഫിറോസ് പറഞ്ഞത്. സംസരിക്കാൻ പാടില്ല എന്നുള്ള നിയമം മാറ്റണമെന്നായിരുന്നു ഫിറോസ് പറഞ്ഞത്.

    ജയിൽ വേണ്ട

    ജയിൽ നോമിനേഷൻ എപ്പോഴും വേണ്ട എന്നാണ് ഋതു പറയുന്നത്. എല്ലാവരും നന്നായി കളിക്കുന്ന പല സമയങ്ങളിലും തങ്ങൾക്ക് ജയിലിലേയ്ക്ക് നോമിനേറ്റ് ചെയ്യേണ്ട അവസ്ഥ വരാറുണ്ട്. അതിനാൽ ആ നിയമം ഒഴിവാക്കാനാണ് ഋതു പറയുന്നത്. ബിഗ് ബോസ് ഹൗസിലെ സാധനങ്ങൾ തല്ലിപ്പൊട്ടിച്ചാൽ 50 ലക്ഷം രൂപ നൽകണം എന്നുളള നിയമം മാറ്റണമെന്നാണ് റംസാൻ പറയുന്നത്. വീട്ടുകാരോട് സംസാരിക്കാനുള്ള സംവിധാനം ഒരുക്കൻ പറ്റുമായിരുന്നെങ്കിൽ നന്നായിരുന്നു എന്നാണ് അഡോണി പറഞ്ഞത്. പുറത്ത് പോകുന്നവർക്ക് തങ്ങളോട് നേരിട്ട് സംസാരിക്കാനുളള അവസരം നൽകണമെന്നാണ് സായ് പറഞ്ഞത്.

    Recommended Video

    സൂര്യയെ കുറിച്ച് നാട്ടുകാർ പറയുന്നത് ഇങ്ങനെ | Manikuttan Surya | Public Reaction | Filmibeat
    അനൂപിന്റെ ആവശ്യം

    ഇഷ്ടമുള്ള ഭക്ഷണം നൽകണമെന്നാണ് സൂര്യ പറഞ്ഞത്. ഉച്ചയ്ക്ക് ഉറങ്ങാൻ 20 മിനിറ്റ് അനുവധിക്കണമെന്ന് മണിക്കുട്ടനും പറഞ്ഞു. രാവില പാട്ട് ഇടുന്ന സമയം അൽപം വൈകിപ്പിക്കണമെന്നാണ് രമ്യയുടെ നിർദ്ദേശം. ബിഗ് ബോസിനോട് നേരിട്ട സംസാരിക്കണമെന്നാണ് അനൂപ് പറ‍യുന്നത്. എന്നാൽ താനും ഇതുവരെ ബിഗ് ബോസിനെ കണ്ടിട്ടില്ലെന്നാണ് മോഹൻലാൽ മറുപടിയായി പറഞ്ഞു.

    English summary
    Bigg Boss Malyalam Season 3 contestent Asked Mohanlal To liberal Some Rules In House
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X