twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമയില്‍ നിന്നും മാറി നില്‍ക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നുവെന്ന് ആസിഫ് അലി !!

    അനുരാഗകരിക്കിന്‍വെള്ളത്തിന്‍രെ വിജയമാണ് സിനിമയില്‍ പിടിച്ചു നില്‍ക്കാന്‍ പ്രചോദനമേകിയത്.

    By Nihara
    |

    മലയാള സിനിമയിലെ തന്നെ യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ ആസിഫ് അലിയുടെ പുതിയ ചിത്രമായ അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ തിയേറ്ററില്‍ നിന്നും നീക്കാനായി പലവിധത്തിലുള്ള ശ്രമങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകനും ആസിഫ് അലിയും തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ വന്‍പിന്തുണയാണ് ആസിഫിനും സംഘത്തിനും ലഭിച്ചുകൊണ്ടിരിക്കുന്നത്.

    നല്ല സിനിമയെ എന്നും പ്രേക്ഷകര്‍ പിന്തുണച്ചിട്ടേയുള്ളൂ. പ്രേക്ഷകരില്‍ നിന്നും സിനിമാ പ്രവര്‍ത്തകരില്‍ നിന്നും മികച്ച പിന്തുണയാണ് ഈ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സംവിധായകന്‍ രോഹിത്താണ് ചിത്രം തിയേറ്ററില്‍ നിന്നും നീങ്ങാന്‍ പോവുകയാണ് കാണണമെങ്കില്‍ ഉടനെ പോയി കണ്ടോളൂവെന്ന് പറഞ്ഞത്. പിന്നീട് ഇത് സോഷ്യല്‍ മീഡിയയില്‍ വന്‍ചര്‍ച്ചയ്ക്ക് തന്നെ വഴി തെളിയിച്ചു.

    രമ്യാ നമ്പീശനോടൊപ്പം ലിപ് ലോക്ക് ചെയ്യാന്‍ മടിച്ച് പ്രമുഖ നടന്‍, കാരണം അറിയണോ ??രമ്യാ നമ്പീശനോടൊപ്പം ലിപ് ലോക്ക് ചെയ്യാന്‍ മടിച്ച് പ്രമുഖ നടന്‍, കാരണം അറിയണോ ??

    സഹോദരനൊപ്പമുള്ള നസ്രിയയുടെ സെല്‍ഫിയും വൈറലാവുന്നു, ക്യൂട്ട് ചിത്രങ്ങള്‍ കാണൂ !!സഹോദരനൊപ്പമുള്ള നസ്രിയയുടെ സെല്‍ഫിയും വൈറലാവുന്നു, ക്യൂട്ട് ചിത്രങ്ങള്‍ കാണൂ !!

    നിരാശ തോന്നിയിട്ടുണ്ട്

    സിനിമയില്‍ നിന്ന് മാറി നില്‍ക്കുന്നതിനെക്കുറിച്ച് വരെ ചിന്തിച്ചിരുന്നു

    കരിയറില്‍ പലപ്പോഴഉം നിരാശ തോന്നിയിട്ടുണ്ട്. സിനിമയില്‍ നിന്നും മാറി നില്‍ക്കുന്നതിനെക്കുറിച്ച് വരെ ചിന്തിച്ചിട്ടുണ്ടെന്നും ആസിഫ് അലി പറഞ്ഞു. തുടക്കത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടുവെങ്കിലും പിന്നീട് മികച്ച റോളുകളൊന്നും താരത്തെ തേടിയെത്തിയിരുന്നില്ല.

    അര്‍ഹിക്കുന്നതാണ്

    ഓമനക്കുട്ടന്‍ അത് അര്‍ഹിക്കുന്നുണ്ട്

    അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന് തിരക്ക് കൂടുന്നുവെങ്കില്‍ അത് സംവിധായകന്‍ രോഹിത് നടത്തിയ പോസ്റ്റിലൂടെ മാത്രമല്ല. ആ ചിത്രം ശരിക്കും അത് അര്‍ഹിക്കുന്നുണ്ടെന്നും താരം പറയുന്നു.

    ആളുകള്‍ വരണം

    മുന്‍ചിത്രങ്ങളെ വിലയിരുത്തി പറഞ്ഞതാണ്

    തന്റെ മുന്‍ചിത്രങ്ങളുടെ അവസ്ഥയെ മുന്‍ നിര്‍ത്തിയാണ് ആളുകളോട് തിയേറ്ററില്‍ വരാന്‍ പറഞ്ഞതെന്നും അങ്ങനെ തോന്നിയതുകൊണ്ടാണ് തന്നെ മറന്നുകൊണ്ട് തിയേറ്ററില്‍ വരാന്‍ പറഞ്ഞതെന്നും ആസിഫ് അലി പറഞ്ഞു.

    സംഭവിച്ച കാര്യങ്ങള്‍

    ഫോണ്‍ ഉപയോഗിക്കാതിരുന്നപ്പോള്‍ സംഭവിച്ചത്

    ഫോണ്‍ ഉപയോഗിക്കാതിരുന്നതിനെത്തുടര്‍ന്ന് സിനിമയിലെ തന്റെ പല അവസരങ്ങളും നഷ്ടപ്പെട്ടിരുന്നുവെന്ന് ആസിഫ് അലി പറയുന്നു. ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തിലാണ് താരം കാര്യങ്ങള്‍ വ്യക്തമാക്കിയത്.

    അവസരം നഷ്ടപ്പെട്ടു

    ചില സിനിമകള്‍ നഷ്ടമായി

    വന്‍ഹിറ്റായ പല സിനിമകളിലും തന്നെയാണ് പരിഗണിച്ചിരുന്നതെന്ന് പിന്നീടാണ് അറിഞ്ഞത്. ഫോണ്‍ എടുക്കാത്ത സ്വഭാവം തന്‍രെ കരിയറിനെ തന്നെ ദോഷമായി ബാധിച്ചുവെന്നും താരം പറയുന്നു.

     എവിടെയാണെന്ന് അറിയാത്തിനാല്‍ ഒഴിവാക്കി

    സിനിമകളില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നില്‍

    പല സിനിമകളില്‍ നിന്നും തന്നെ ഒഴിവാക്കിയത് താന്‍ എവിടെയാണെന്ന് അറിയാത്തതിനാലാണെന്ന് ഇപ്പോഴാണ് തിരിച്ചറിഞ്ഞതെന്നും ആസിഫ് പറയുന്നു.

    English summary
    Asif Ali about his career.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X