X
എ ടി ഉമ്മര്‍
Music Director

എ ടി ഉമ്മര്‍ ജീവചരിത്രം

മലയാളത്തിലെ പ്രശസ്ത സംഗീത സംവിധായകനാണ് എ ടി ഉമ്മര്‍. 1967 ലെ 'തളിരുകൾ ' എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക്‌ കടന്നുവരുന്നത്.  അടുത്ത സുഹൃത്തായിരുന്ന ഡോ. പവിത്രനായിരുന്നു ഗാനരചന. 'ആകാശവീഥിയിൽ' എന്നുതുടങ്ങുന്ന ഗാനമായിരുന്നു ആദ്യത്തേത്. 1970-കളിൽ ഉമ്മർ ഗാനരചയിതാവ് ബിച്ചു തിരുമലയോടു ചേർന്നു. പി. ഭാസ്കരൻ, ഒ.എൻ.വി. കുറുപ്പ് തുടങ്ങിയ പ്രമുഖ ഗാനരചയിതാക്കളോടൊപ്പവും ഗാനങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട്. രണ്ടാമത്തെ ചിത്രമായ 'ആൽമരം' ശ്രദ്ധിക്കപ്പെട്ടു. 

'ആഭിജാത്യ'ത്തിലെ ഗാനങ്ങളിലൂടെയാണ് അദ്ദേഹം മലയാളിമനസ്സുകളിലേക്കെത്തുന്നത്. ആഭിജാത്യത്തിലെ 'ചെമ്പകപ്പൂങ്കാവനത്തിലെ', വ്യശ്ചികരാത്രി തൻ , മഴമുകിലൊളിവർണ്ണൻ, തെക്കൻ കാറ്റിലെ പ്രിയമുള്ളവളേ, തുഷാരബിന്ദുക്കളേ, ഒരു മയിൽപ്പീലിയായ് ഞാൻ (അണിയാത്ത വളകൾ ), സ്വയംവരത്തിനു പന്തലൊരുക്കി (ഉത്സവം), ഒരു നിമിഷം തരൂ (സിന്ദൂരം) തുടങ്ങിയ ഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. കെ.ജെ. യേശുദാസും എസ്. ജാനകിയുമാണ് അദ്ദേഹത്തിന്റെ ഗാനങ്ങളിൽ ഭൂരിപക്ഷവും ആലപിച്ചത്. എങ്കിലും എല്ലാ ഗായകർക്കും അദ്ദേഹം അവസരങ്ങൾ കൊടുത്തിട്ടുണ്ട്. 2001 ഒക്ടോബർ 18-ന് 68-ആം വയസ്സിൽ ചെന്നൈയിലെ സ്വവസതിയിൽ വച്ച് അദ്ദേഹം അന്തരിച്ചു.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+