അഭിജിത്ത് ശൈലനാഥ് ജീവചരിത്രം

    സംഗീത സംവിധായകനാണ് അഭിജിത്ത് ശൈലനാഥ്. 2013ല്‍ പ്രദര്‍ശനത്തിനെത്തിയ വി കെ പ്രകാശ് ചിത്രം നത്തോലി ഒരു ചെറിയ മീനല്ല എന്ന ചിത്രത്തിനു സംഗീതം നല്‍കിയത് അഭിജിത്ത് ആണ്. അനു എലിസബത്ത് ജോസ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. കണ്ണാടിച്ചില്ലില്‍ മിന്നും, ചെമ്പനീര്‍ ചുണ്ടില്‍ ഞാന്‍, ദൂരെ ദൂരെ നീങ്ങി മായും, കണ്മണി കണ്മണി, നാളങ്ങള്‍ അണയുമൊരീ നേരം തുടങ്ങി അഞ്ചു ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. അരവിന്ദ് വേണുഗോപാല്‍, ഉണ്ണി മേനോന്‍, നിത്യ മേനോന്‍, അജയ് വാര്യര്‍, ജോ ബാലകൃഷ്ണന്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X