Celebs»Afsal»Biography

    അഫ്സൽ (ഗായകൻ) ജീവചരിത്രം

    മലയാളചലച്ചിത്ര പിന്നണി ഗായകനാണ് അഫ്‌സല്‍. മുഹമ്മദ് ഇസ്മയ്‌ലിന്റെയും സുഹ്‌റയുടെയും മകനായി 1973 മാര്‍ച്ച് 14ന് ജനനം. ചലച്ചിത്രഗാനങ്ങളില്‍ ട്രാക്ക് പാടിയാണ്  പിന്നണിഗാനരംഗത്തേക്ക് പ്രവേശിക്കുന്നത്. ജൂനിയര്‍ എസ് പി ബി എന്ന പേരിലാണ് അഫ്‌സല്‍ സംഗീതലോകത്ത് അറിയപെടുന്നത്. 

    വല്യേട്ടന്‍ എന്ന ചിത്രത്തിലാണ് ആദ്യമായി ഗാനം ആലപിച്ചത്. എന്നാല്‍ ചിത്രം പ്രദര്‍ശനത്തിനെത്തിയപ്പോള്‍  ആ ഗാനം നീക്കം ചെയ്തിരുന്നു. പിന്നീട് കല്ല്യാണരാമന്‍, നമ്മള്‍ തുടങ്ങിയ ചിത്രങ്ങളില്‍ ഗാനങ്ങള്‍ ആലപിച്ചു. 

    സിനിമാ ഗാനങ്ങള്‍ക്ക് പുറമെ ഭക്തിഗാനങ്ങള്‍, മാപ്പിളപ്പാട്ടുകള്‍, ആല്‍ബങ്ങള്‍ എന്നിവയും ആലപിച്ചിട്ടുണ്ട്. ദോഹയില്‍ സഹോദരനൊപ്പം ഏഷ്യന്‍ ആര്‍ട്‌സ് സെന്റര്‍ എന്ന വിദ്യാലയത്തില്‍ സംഗീതം. ചിത്രരചന, നൃത്തം എന്നിവ പഠിപ്പിക്കുന്നുണ്ട്. 
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X