Celebs»Ajitha Hari»Biography

    അജിത ഹരി ജീവചരിത്രം


    ചലച്ചിത്ര നിര്‍മ്മാതാവാണ് അജിത ഹരി. മാളൂട്ടി, അങ്കിള്‍ ബണ്‍ എന്നിവയാണ് നിര്‍മ്മിച്ച ചിത്രങ്ങള്‍. ഭരതന്റെ സംവിധാനത്തില്‍ ബേബി ശ്യാമിലി, ജയറാം, നെടുമുടി വേണു, ഉര്‍വശി എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച് 1990ല്‍ പ്രദര്‍ശനത്തിനെത്തിയ മലയാളചലച്ചിത്രമാണ് 'മാളൂട്ടി'. കളിച്ചു കൊണ്ടിരിക്കുമ്പോള്‍ കുഴിയിലേക്ക് വീണ ഒരു കുഞ്ഞിനെ രക്ഷപ്പെടുത്തുന്നതാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വ്വഹിച്ചത് ജോണ്‍പോള്‍ ആണ്. സുപ്രിയ ഇന്റര്‍നാഷണലിന്റെ ബാനറില്‍ നിര്‍മ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ഗാന്ധിമതി ആണ്. ഭദ്രന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രമാണ് 'അങ്കിള്‍ ബണ്‍'. 1991ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്ത്രതില്‍ ഖുശ്ബു, നെടുമുടി വേണു, രേഷ്മ, ചാര്‍മിള എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X