അജു വര്‍ഗീസ് ജീവചരിത്രം

    മലയാളത്തിലെ പ്രശസ്ത നടനും ചലച്ചിത്ര നിര്‍മാതാവുമാണ്‌.1985 ജനുവരി 11-ന് പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ ജനിച്ചു.സെന്റ് തോമസ് കോൺവെന്റ് പാലക്കാട്, എറണാകുളം ഭവൻസ് ആദർശ് വിദ്യാലയം, രാജഗിരി ഹൈസ്കൂൾ കളമശ്ശേരി എന്നിവിടങ്ങളിലായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. ർപിന്നീട് ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ ഹിന്ദുസ്ഥാൻ കോളേജ് ഓഫ് യൂണിവേഴ്സിറ്റിയിൽ നിന്ന് (ചെന്നൈ) ബിരുദവും കരസ്ഥമാക്കി.സുഹൃത്തായ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത 'മലർവാടി ആർട്സ് ക്ലബ്' എന്ന ചിത്രത്തിലാണ് അജു ആദ്യം അഭിനയിക്കുന്നത്.

    തുടർന്ന് വിനീത് ശ്രീനിവാസന്റെ തന്നെ ചിത്രമായ തട്ടത്തിൻ മറയത്തിൽ അജു അവതരിപ്പിച്ച കഥാപാത്രം ശ്രദ്ധിക്കപെട്ടു.പിന്നീട് നിരവധി ചിത്രങ്ങളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.ആട്,കുഞ്ഞിരാമായണം,അടി കപ്യാരെ കൂട്ടമണി,ഗോദ,പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്,ആട് 2,അരവിന്ദന്റെ അതിഥികള്‍,ലവ് ആകഅഷന്‍ ഡ്രാമ,ഹെലന്‍,ആദ്യരാത്രി തുടങ്ങിയ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.


     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X