CelebsbredcrumbAmbikabredcrumbBiography

    അംബിക (പഴയ നടി) ജീവചരിത്രം

    പ്രശസ്ത മലയാളചലച്ചിത്ര അഭിനേത്രിയാണ് അംബിക. തിരുവനന്തപുരം ജില്ലയിലെ കല്ലറ ഗ്രാമത്തില്‍ കുഞ്ഞന്‍നായരുടെയും സരസമ്മയുടെയും മകളായി 1962 മെയ് 24ന് ജനിച്ചു. 1979മുതല്‍ മലയാളസിനിമയില്‍ അഭിനയിച്ചുതുടങ്ങിയ അംബിക മലയാളം, തമിഴ്, കന്നട, തെലുങ്ക്, എന്നീ ഭാക്ഷകളിലും അഭിനയിച്ചിട്ടുണ്ട്. വീരഭദ്രന്‍, അഗ്നിപര്‍വ്വതം, ശ്രീകൃഷ്ണപരുന്ത്, നീലത്താമര, മാമാങ്കം, പ്രതീക്ഷ, വൈകി വന്ന  വസന്തം, അസ്തമിക്കാത്ത പകലുകള്‍, സംഭവം എന്നിവ അഭിനയിച്ച മലയാളചിത്രങ്ങളില്‍ പ്രധാനപെട്ടതാണ്. വേല്‍, മഴൈ, ജോഡി, കാക്കി സട്ടൈ, ഉയര്‍ന്ത ഉള്ളം, പഠിക്കാതവന്‍, തഴുവാത കൈകള്‍, മനക്കണക്ക്, പേയ് വീട് എന്നിവ അഭിനയിച്ച തമിഴ് ചിത്രങ്ങളില്‍ പ്രധാനപെട്ടതാണ്. ചലച്ചിത്രങ്ങള്‍ക്കുപുറമെ സീരിയലുകളിലും അംബിക അഭിനയിച്ചിട്ടുണ്ട്. സമ്മര്‍ ഇന്‍ അമേരിക്ക, കനല്‍പൂവ്, പ്രീതിവിന്ദ , അവകാശികള്‍, ശ്രീ പത്മനാഭം, അപരിചിത, നായകി എന്നിവയാണ് അഭിനയിച്ച സീരിയലുകള്‍.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X