Celebs»Ambili Devi»Biography

    അമ്പിളി ദേവി ജീവചരിത്രം

    പ്രശസ്ത ടെലിവിഷന്‍-ചലച്ചിത്ര താരമാണ് അമ്പിളി ദേവി. സഹയാത്രികയക്കു സ്‌നേഹപൂര്‍വ്വം, മീരയുടെ സ്വപ്‌നവും മുത്തുവിന്റെ സ്വപനവും, ഹരിഹരന്‍പിള്ള ഹാപ്പിയാണ്, വിശ്വ തുളസി, കല്യാണക്കുറിമാനം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ചലച്ചിത്രങ്ങള്‍ക്കു പുറമെ ടെലിവിഷന്‍ സീരിയലുകളിലും സജീവമാണ്.
     
    അക്ഷയപാത്രം, സ്ത്രീ ജന്മം, അലകള്‍, ഇന്നലെ, സമയം തുടങ്ങി അമ്പതോളം ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. 2005ല്‍ മികച്ച ടെലിവിഷന്‍ നടിയ്ക്കുള്ള കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ലഭിച്ചിരുന്നു.
     
    2009 മാര്‍ച്ച് 27ന് തിരവനന്തപുരം സ്വദേശിയും സിനിമ സീരിയല്‍ ക്യാമറാമാനുമായിരുന്ന ലോവലുമായി വിവാഹം നടന്നു. എന്നാല്‍ ഈ ബന്ധം ഏറെ നാള്‍ നീണ്ടുനിന്നില്ല. 2019ല്‍ ചലച്ചിത്ര താരം ജയന്റെ സഹോദരന്റെ മകനും സീരിയല്‍ നടനുമായ ആദ്യത്യന്‍ ജയനെ വിവാഹം ചെയ്തു. ബാലചന്ദ്രന്‍ പിള്ള, മഹേശ്വരി അമ്മ എന്നിവരാണ് മാതാപിതാക്കള്‍.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X