അന്‍സാര്‍ കലാഭവന്‍ ജീവചരിത്രം

    നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് അന്‍സാര്‍ കലാഭവന്‍.മുഹമ്മദ് അന്‍സാര്‍ എന്നാണ് പൂര്‍ണ്ണനാമം.മട്ടാഞ്ചേരി ഹാജീ സ്‌കക്ൂള്‍, കൊച്ചിന്‍ കോളേജ്, മാഹാരാജാസ് എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.കൃത്യം, കിടിലോല്‍ക്കിടിലം, മിമിക്‌സ പരേഡ്, മാനത്തെ കൊട്ടാരം തുടങ്ങിയ സിനിമകള്‍ക്ക് കഥയെഴുതി.1996ല്‍ ഇറങ്ങിയ കിരീടമില്ലാത്ത രാജാക്കന്മാര്‍ എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംവിധായകനായി.തുടര്‍ന്ന് മന്ത്രിമാളികയില്‍ മനസ്സമ്മതം, വലത്തോട്ട് തിരിഞ്ഞാല്‍ നാലാമത്തെ വീട്, എന്നീ സിനിമകളും സംവിധാനം ചെയ്തു.1981ല്‍ പുറത്തിറങ്ങിയ പോക്കുവെയില്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്നു.പോക്കുവെയിലില്‍ ജോസഫ് എന്ന നക്‌സല്‍ കഥാപാത്രത്തെ അവതരിപ്പിച്ചു.ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പ്രശസ്തമായ ജോസഫ് ഒരോര്‍മ്മതന്‍ ക്രൂരമാം സൗഹൃദം എന്നു തുടങ്ങുന്ന മാപ്പു സാക്ഷി എന്ന കവിത ഈ കഥാപാത്രത്തെ അനുസ്മരിച്ചുള്ളതാണ്.പോക്കുവെയിലിനു ശേഷം ഉണരൂ,കുലപതി,ജേര്‍ണലിസ്റ്റ്,ഗാന്ധാരി,കിഴക്കന്‍ പത്രോസ്, മിമിക്‌സ് പരേഡ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X