X
അനുഷ്‌ക ശര്‍മ
Actress

അനുഷ്‌ക ശര്‍മ ജീവചരിത്രം

ചലച്ചിത്രതാരം, മോഡല്‍ എന്നീ നിലകളില്‍ പ്രശസ്തയാണ് അനുഷ്‌ക ശര്‍മ. 1988 മെയ് 1ന് ബെംഗുളുരുവില്‍ ജനനം. പിതാവ് അജയ്കുമാര്‍ ശര്‍മ ആര്‍മി ഓഫീസറായിരുന്നു. ആര്‍മി സ്‌ക്കൂളിലായിരുന്നു പഠനം. പിന്നീട് അനുഷ്‌കയുടെ കുടുംബം മുംബൈയിലേക്ക് താമസം മാറി. അക്കാലത്താണ് അനുഷ്‌ക മോഡലിങ്ങ് രംഗത്ത് ശ്രദ്ധിക്കപെടുന്നത്. 

2008ല്‍ ആദിത്യ ചോപ്ര സംവിധാനം ചെയ്ത രബ് നേ ബനാ ദി ജോഡി എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചു. അനുഷ്‌കയുടെ ആദ്യ ചിത്രമായിരുന്നു അത്. 2010ല്‍ ബദ്മാഷ് കമ്പനി എന്ന ചിത്രത്തില്‍ അഭിനയിച്ചു. പിന്നീട് നിരവധി ചിത്രങ്ങളില്‍ നായികയായി താരം തിളങ്ങി. ജബ് തക്ക് ഹെ ജാന്‍, എന്‍എച്ച് 10, സുല്‍ത്താന്‍, ബോബൈ എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്. 2017ല്‍ ക്രിക്കറ്റ് താരം വിരാട് കോലിയെ വിവാഹം ചെയ്തു. 2013ല്‍ ഒരു ഷാംപൂവിന്റെ പരസ്യത്തില്‍ ഒന്നിച്ചഭിനയിക്കുമ്പോഴാണ് ഇരുവരും തമ്മിലുള്ള പ്രണയം തുടങ്ങിയത്.  നാലു വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+