ബാബു ജനാർദ്ദനൻ
Born on
ബാബു ജനാർദ്ദനൻ ജീവചരിത്രം
മലയാള ചലച്ചിത്ര തിരക്കഥാക്കൃത്തും സംവിധായകനുമാണ് ബാബു ജനാർദ്ദനൻ. ശ്രദ്ധേയമായ നിരവധി മലയാളചലച്ചിത്രങ്ങൾക്ക് ഇദ്ദേഹം തിരക്കഥ രചിച്ചിട്ടുണ്ട്. പി. അനിൽ സംവിധാനം ചെയ്ത 1990-ൽ പുറത്തിറങ്ങിയ അനന്തവൃത്താന്തം ആണ് ബാബു ജനാർദ്ദനൻ തിരക്കഥ രചിച്ച ആദ്യ ചലച്ചിത്രം. ബാബു ജനാർദ്ദനന്റെ രചനയിൽ ലാൽ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് 2005-ലെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടി.
2011-ൽ പുറത്തിറങ്ങിയ ബോംബെ മാർച്ച് 15 ആണ് ആദ്യമായി സംവിധാനം ചെയ്ത ചലച്ചിത്രം. 1994-ൽ അൽഫോൻസാമ്മയുടെ ജീവിതത്തെ ആസ്പദമാക്കി സഹനങ്ങളുടെ അമ്മ എന്ന പേരിൽ ഒരു ഡോക്യുമെന്ററിയും ബാബു ജനാർദ്ദനൻ സംവിധാനം ചെയ്തിട്ടുണ്ട്.