X
ബാലചന്ദ്രമേനോന്‍
Actor/Director/Music Director

ബാലചന്ദ്രമേനോന്‍ ജീവചരിത്രം

നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, എന്നീ നിലകളില്‍ പ്രശസ്തനാണ് ബാലചന്ദ്രമേനോന്‍. ശിവശങ്കരപ്പിള്ളയുടെയും ലളിതാദേവിയുടെയും മകനായി 1954 ജനുവരി 11ന് ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയില്‍ ജനനം.കൊല്ലം ഫാത്തിമ മാതാ കോളേജില്‍ നിന്ന് പ്രീഡിഗ്രിക്ക് ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ഭൂഗര്‍ഭശാസ്ത്രത്തില്‍ ബിരുദം നേടി. 1978ല്‍ പുറത്തിറങ്ങിയ ഉത്രാടരാത്രി എന്ന ചിത്രമാണ് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം.പിന്നീട് നിരവധി ചിത്രങ്ങള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്തു.
 
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിങ്ങനെ എല്ലാ മേഖലയിലും ബാലചന്ദ്രമേനോന്‍ തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. ഒട്ടനവധി പുതുമുഖ താരങ്ങളെ മലയാള സിനിമയിലേക്ക് കൊണ്ട് വന്നിട്ടുണ്ട്.ശോഭന, പാര്‍വതി, മണിയന്‍പിള്ള രാജു, കാര്‍ത്തിക, ആനി, നന്ദിനി, എന്നിവര്‍ മേനോന്റെ സിനിമയിലൂടെ ചലച്ചിത്ര രംഗത്തെത്തിയവരാണ്. സ്വയം രചനയും സംവിധാനവും നിര്‍വ്വഹിച്ച് 1998ല്‍ പുറത്തിറങ്ങിയ സമാന്തരങ്ങള്‍ എന്ന ചിത്രത്തിലെ ഇസ്മായില്‍ എന്ന കഥാപാത്രത്തിന് മികച്ച നടനുള്ള ദേശീയപുരസ്‌കാരം അദ്ദേഹം നേടി.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+