X
ഹോം താരങ്ങള്‍ ബാലു മഹേന്ദ്ര
ബാലു മഹേന്ദ്ര

ബാലു മഹേന്ദ്ര

20 May, 1939 | Batticaloa

Director/Cinematographer

ജീവചരിത്രം

ചലചിത്ര സംവിധായകനും തിരക്കഥാകൃത്തും ചായാഗ്രാഹകനുമാണ് ബാലുമഹേന്ദ്ര. യഥാര്‍ത്ഥപേര്‌ ബെഞ്ചമിന്‍ ബാലു മഹേന്ദ്ര.1939 മെയ് 20ന് ശ്രീലങ്കയിലെ ബത്തിക്കൊലാവയില്‍ ജനിച്ചു. ലണ്ടന്‍ സര്‍വ്വകലാശാലയില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദം നേടിയ അദ്ദേഹം പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് സ്വര്‍ണമെഡലോടെ സിനിമാട്ടോഗ്രാഫിയില്‍ ബിരുദം കരസ്ഥമാക്കി.  1974 ല്‍പുറത്തിറങ്ങിയ മലയാളചിത്രം നെല്ലിന്റെ ചായാഗ്രാഹകനായിട്ടാണ് മഹേന്ദ്ര ചലചിത്രമേഖലയിലേക്ക് കടന്നുവരുന്നത്.ഏറ്റവും നല്ല ചായാഗ്രാഹകനുള്ള ഇന്ത്യാ സര്‍ക്കാറിന്റെ ആ വര്‍ഷത്തെ ബഹുമതി ബാലുമഹേന്ദ്ര നെല്ലിലൂടെ നേടി. പിന്നീട് ഒട്ടനവധി സിനമകളില്‍ ചായാഗ്രാഹകനായി.ഏകദേശം പത്തോളം ചിത്രങ്ങളിലൂടെ നല്ല ചായാഗ്രാഹകനുള്ള പുരസ്‌കാരവും അദ്ധേഹം നേടി.  മലയാളത്തിലെ സംവിധായകരായ കെ.എസ്.സേതുമാധവന്‍, പി.എന്‍. മേനോന്‍ എന്നിവരുമായി അദ്ദേഹം ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്.ചട്ടക്കാരി, പണിമുടക്ക്, ശങ്കരാഭരണം, ഉള്‍ക്കടല്‍, രാഗം, ജീവിക്കാന്‍ മറന്നുപോയ സ്ത്രീ എന്നീ മലയാളചിത്രങ്ങള്‍ക്കും കാമറ ചലിപ്പിച്ച അദ്ദേഹം തെന്നിന്ത്യയിലെ സിനിമാട്ടോഗ്രഫിയില്‍ പുത്തന്‍ രീതിക്ക് തുടക്കമിട്ടു. 1980 കളുടെ മധ്യത്തില്‍ മലയാളത്തിലിറങ്ങിയ യാത്ര എന്ന ജനപ്രിയ ചിത്രം ബാലുമഹേന്ദ്രയുടെ സംവിധാനത്തിലുള്ളതായിരുന്നു.  മഹേന്ദ്രയുടെ ആദ്യ ചിത്രം കന്നടചിത്രമായ കോകില ആണ്. ചിത്രത്തിന്  ആ വര്‍ഷത്തെദേശീയ ചലചിത്ര പുരസ്‌കാരം ലഭിച്ചു.സാമൂഹിക പ്രശ്‌നങ്ങളായ അഴിമതി, ചുവപ്പുനാട എന്നിങ്ങനെയുള്ള വിഷയങ്ങളും അദ്ദേഹം തന്റെ ചിത്രത്തില്‍ കൈകാര്യം ചെയ്തിട്ടുണ്ട്. 'വീട്'(തമിഴ്) പോലുള്ള ചിത്രങ്ങളില്‍ സ്ത്രീ ശക്തിയെ അവതരിപ്പിച്ചിട്ടുണ്ട്.  വിഷ്വല്‍സിലൂടെ കഥപറയാന്‍ കഴിവുള്ള അപൂര്‍വ്വം ചലചിത്ര പ്രതിഭകളിലൊരാളാണ് ബാലുമഹേന്ദ്ര. ഇംഗ്ലീഷ് ചലചിത്ര സംവിധായകനായ ഡേവിഡ് ലീനിന്റെ 'ദ ബ്രിഡ്ജ് ഓണ്‍ ദ റിവര്‍ വ്വ്വായ്' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നേരില്‍ കാണാനിടയായതാണ് ഒരു ചലചിത്രകാരനാവാന്‍ തന്നെ പ്രചോദിപ്പിച്ചത് എന്ന് അദ്ധേഹം പറഞ്ഞിട്ടുണ്ട്.അഖിലയും അന്തരിച്ച പ്രശസ്ത മലയാളംതമിഴ് ചലച്ചിത്ര അഭിനേത്രി ശോഭയും ഭാര്യമാരാണ്.    ചലച്ചിത്രനടിയായിരുന്ന ശോഭയുമായുള്ള ബാലുമഹേന്ദ്രയുടെ ബന്ധത്തെ കഥയാക്കി കെ.ജി. ജോര്‍ജ്ജ് സംവിധാനം ചെയ്ത ചിത്രമാണ് ലേഖയുടെ മരണം:ഒരു ഫഌഷ്ബാക്ക്. എന്നാല്‍ ചിത്രത്തില്‍ ശോഭയുടെ കൊലപാതകി ബാലുമഹേന്ദ്രയാണ് എന്ന നിലയിലാണ് ചിത്രീകരിച്ചിട്ടുള്ളത്. ഇതു വസ്തുതാപരമല്ല എന്ന് ബാലുമഹേന്ദ്ര പറഞ്ഞിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് 2014 ഫെബ്രുവരി 13ന് അന്തരിച്ചു.


ബാലു മഹേന്ദ്ര സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
യാത്ര
Malayalam
As Director
ബാലു മഹേന്ദ്ര 20 Sep 1985
പ്രയാണം
Malayalam
As Cinematographer
ഭരതൻ 20 Jun 1975

ബാലു മഹേന്ദ്ര: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് ബാലു മഹേന്ദ്ര
തൊഴില്‍
ജനിച്ച ദിവസം 20 May 1939
പ്രായം 87
ജനിച്ച സ്ഥലം Batticaloa
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ബാലു മഹേന്ദ്ര ആസ്തി

ആസ്തി

Frequently Asked Questions (FAQs) About ബാലു മഹേന്ദ്ര

What is ബാലു മഹേന്ദ്ര's age?

The age of ബാലു മഹേന്ദ്ര in the 2026 was 87.

Where was the ബാലു മഹേന്ദ്ര born?

The ബാലു മഹേന്ദ്ര's was born in Batticaloa.

What is the ബാലു മഹേന്ദ്ര date of birth?

The DOB for ബാലു മഹേന്ദ്ര was 20 May 1939.

What is ബാലു മഹേന്ദ്ര's latest movie?

The most recent movies for ബാലു മഹേന്ദ്ര is യാത്ര.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+