12 Apr, 1979 | Kochi
Director/Screenplay Writer/Story Writer
ബോളിവുഡിലെ മികച്ച സംവിധായകനും തിരക്കഥാകൃത്തുമാണ് ബിജോയ് നമ്പ്യാര്‍. ബോളിവുഡിലും കോളിവുഡിലും ശ്രദ്ധേയനാണ് ബിജോയ് നമ്പ്യാര്‍, മണിരത്നത്തിന്റെ ചിത്രങ്ങളില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. രാഹു, റിഫ്‌ലെക്ഷന്‍സ് എന്നി ഹ്രസ്വ ചിത്രങ്ങളിലൂടെയാണ് ബിജോയ് കൂടുതല്‍ അറിയപ്പെട്ടത്. റിഫ്‌ലെക്ഷന്‍സില്‍ മോഹന്‍ലാല്‍ ആയിരുന്നു പ്രധാന വേഷം അവതരിപ്പിച്ചത്. അശോക് അമൃതരാജ്, രജത് കപൂര്‍, അനുരാഗ് ബസു എന്നിവര്‍ ജഡ്ജ് ചെയ്ത സോണി പിക്സിന്റെ ഗേറ്റ് വേ ടു ഹോളിവുഡില്‍ മികച്ച സംവിധായകന്‍ ബിജോയ് നമ്പ്യാരായിരുന്നു. 2011ലെ ശയ്ത്താന്‍ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ ഫീച്ചര്‍ ഫിലിം. പിന്നീട് ഡേവിഡ് എന്ന ഫീച്ചര്‍ ഫിലിമും ചെയ്തു. അദ്ദേഹം ഒടുവില്‍ ചെയ്ത സിനിമ അമിതാഭ് ബച്ചനും ഫര്‍ഹാന്‍ അക്തറും അഭിനയിച്ച 2016ലെ വാസിര്‍ ആണ്. ബിജോയ് 2013ലെ ഇന്ത്യ ഫിലിം പ്രോജക്ടിന്റെ ജൂറി അംഗമായിരുന്നു. ബിജോയ് ആദ്യമായ് സംവിധാനം ചെയുന്ന മലയാള സിനിമ സോളോയാണ്. മാതൃഭാഷയില്‍ ഒരു സിനിമ നിര്‍മിക്കുക എന്നത് തന്റെ സ്വപ്നമായിരുന്നു എന്ന് ബിജോയ് പറഞ്ഞിരുന്നു. ഇപ്പോള്‍ സോളോ എന്ന സിനിമയുടെ നിര്‍മാണം എബ്രഹാം മാത്യുവിനൊപ്പം ബിജോയ് നമ്പ്യാരും ചെയ്യുന്നു. രണ്ടു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ബിജോയ് നമ്പ്യാര്‍ 2007ല്‍ ജൂഹി ബാബറിനെ വിവാഹം ചെയ്തു. പിന്നീട് 2009ല്‍ ജൂഹിയുമായ് നിയമപരമായി വേര്‍പിരിയുകയും ശീതള്‍ മേനോനുമായി 2015ല്‍ വിവാഹിതനാവുകയും ചെയ്തു.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| ബിജോയ് നമ്പ്യാര്‍ | 05 Oct 2017 |
| പേര് | ബിജോയ് നമ്പ്യാര്‍ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 12 Apr 1979 |
| പ്രായം | 47 |
| ജനിച്ച സ്ഥലം | Kochi |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
ബിജോയ് നമ്പ്യാര്‍ ആസ്തി |
|
| ആസ്തി | |
The age of ബിജോയ് നമ്പ്യാര്‍ in the 2026 was 47.
The ബിജോയ് നമ്പ്യാര്‍'s was born in Kochi.
The DOB for ബിജോയ് നമ്പ്യാര്‍ was 12 Apr 1979.
The most recent movies for ബിജോയ് നമ്പ്യാര്‍ is സോളോ.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.