Celebs»Deepika Padukone»Biography

    ദീപിക പദുകോണ്‍ ജീവചരിത്രം

    ബോളിവുഡ് നടിയും മോഡലുമാണ് ദീപിക പദുകോണ്‍. 1986 ജനുവരി 5ന് ജനിച്ചു. പിതാവ് ഇന്ത്യന്‍ ബാഡ്മിന്റണ്‍ കളിക്കാരനായിരുന്ന പ്രകാശ് പദുക്കോണ്‍. ദീപിക ജനിച്ചതു വളര്‍ന്നതും ഡെന്മാര്‍ക്കിലാണ്.ദീപികക്ക് 11 വയസ്സുള്ളപ്പോള്‍ അവരുടെ കുടുംബം ബാംഗ്ലൂരിലേക്ക് താമസം മാറി.ദീപിക ആദ്യമായി അഭിനയിച്ചത് കന്നട ചിത്രമായ ഐശ്വര്യ ആണ്. അതിനുശേഷം പുനര്‍ജന്മവുമായി ബന്ധപ്പെട്ട് കഥ പറയുന്ന ഓം ശാന്തി ഓം എന്ന ചിത്രത്തില്‍ അഭിനയിച്ചു. വാണിജ്യപരമായി ചിത്രം വന്‍ വിജയമായിരുന്നു.ഇതിലെ അഭിനയത്തിന് ദീപികയ്ക്ക് മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയര്‍ ബഹുമതിയും കിട്ടി. 

    2008ല്‍ ബച്‌നാ എ ഹസീനോ എന്ന ചിത്രത്തില്‍ അഭിനയിച്ചു. 2009ല്‍  ചാന്ദിനി ചൗക് ടു ചൈന, ബില്ലു, ലവ് ആജ് കല്‍, മേ ഔര്‍ മിസ്സ്‌സ് ഖന്ന എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. 2010ല്‍ കാര്‍ത്തിക് കാളിംഗ് കാര്‍ത്തിക്, ഹൗസ്ഫുള്‍, ലഫങ്കേ പരിന്തെ, ബ്രേക്ക് കെ ബാദ്, ഖേലേ ഹം ജീ ജാന്‍ സേ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. 

    പിന്നീട് അഭിനയിച്ച പല ചിത്രങ്ങളും ബോക്‌സോഫീസ് ഹിറ്റുകളായിരുന്നു. മാര്‍ച്ച് 2008ല്‍, ബച്ചനാ എ ഹസീനോ' എന്ന ചിത്രത്തിന്റെ  സെറ്റില്‍ വെച്ച്  രണ്‍ബീര്‍ കപൂറിനെ പരിചയപെട്ടു. അതിനുശേഷം  ദീപികയും രണ്‍ബീര്‍ കപൂറും ഒരുമിച്ച്‌ പൊതുപൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടു. എന്നാല്‍  2009ല്‍, ഇരുവരും വേര്‍പിരിഞ്ഞു. പിന്നീട്  വ്യക്തിഗത ജീവിതം മാധ്യമശ്രദ്ധയില്‍ നിന്നും മാറ്റി നിര്‍ത്താന്‍ ദീപിക തീരുമാനിച്ചു. 2010ല്‍,  കിംഗ്ഫിഷറിന്റെ മേധാവി വിജയ് മല്ല്യയുടെ മകന്‍ സിദ്ധാര്‍ഥ് മല്ല്യയുമായി ദീപിക വീണ്ടും ഒരുമിച്ചു പുറത്തു പോയി തുടങ്ങിയെങ്കിലും, 2012ല്‍ വേര്‍പിരിഞ്ഞു.



     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X