Celebs»Devi Ajith»Biography

    ദേവി അജിത്ത് ജീവചരിത്രം

    ടെലിവിഷന്‍ അവതാരിക, നര്‍ത്തകി, അഭിനേത്രി എന്നീ നിലകളില്‍ പ്രസസ്തയാണ് ദേവി അജിത്ത്. തിരുവനന്തപുരമാണ് സ്വദേശം.നിര്‍മ്മല ഭവന്‍ സ്‌ക്കൂളിലെ പഠനത്തിനുശേഷം കേരള ലോ അക്കാദമിയില്‍നിന്ന് അഭിഭാഷക ബിരുധം നേടി. ഏഷ്യാനെറ്റ് ചാനലില്‍ സംപ്രേഷണം ചെയ്ത 'പാട്ടുപെട്ടി' എന്ന പരിപാടിയുടെ അവതാരികയായിരുന്നു. അക്കാലത്ത് ശ്യാമപ്രസാദ് സംവിധാനം ചെയ്ത 'മണല്‍ നഗരം' എന്ന പരമ്പരയില്‍ അഭിനയിച്ചു. സിനിമാ നിര്‍മ്മാതവായിരുന്ന അജിത്താണ് ഭര്‍ത്താവ്.ജയറാം നായകനായ 'ദി കാര്‍' എന്ന ചിത്രത്തിന്റെ നിര്‍മ്മാണവുമായി ബന്ധപെട്ടുള്ള യാത്രയ്ക്കിടെ അപകടത്തെ തുടര്‍ന്ന്  അജിത്ത് അന്തരിച്ചു. പിന്നീട് കേണല്‍ എ.കെ വാസുദേവന്‍ എന്നയാളെ വിവാഹം ചെയ്തു. 

    മഴ, ഇവര്‍, ഉത്തര, ഇവര്‍, സക്കറിയയുടെ ഗര്‍ഭിണികള്‍, പെരുച്ചാഴി, ഇമ്മാനുവല്‍, എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്. സൂര്യാടല്‍ എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.  ടി.പി 51 എന്ന ചിത്രത്തില്‍ മികച്ച വേഷമാണ് ദേവി അവതരിപ്പിച്ചത്. ചിത്രത്തില്‍ രാഷ്ടീയ വൈരത്തിന് ഇരയായി കൊല്ലപെട്ട ആര്‍.എം. പി നേതാവ് ടി.പി ചന്ദ്രശേഖരന്റെ ഭാര്യയായാണ് ദേവി അഭിനയിച്ചത്. കൂടാതെ ട്രിവാന്‍ഡം ലോഡ്ജ് എന്ന ചിത്രത്തിലും മികച്ച അഭിനയമാണ് ദേവി കാഴ്ചവെച്ചത്. നന്ദനയാണ് മകള്‍.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X