കേരളത്തിലെ മുൻ മന്ത്രിയും മലയാള സിനിമാതാരവുമാണ് കീഴുട്ട് ബാലകൃഷ്ണപിള്ള ഗണേഷ്കുമാർ എന്ന കെ ബി ഗണേഷ് കുമാർ.ഗണേഷ് കുമാർ ഇപ്പോൾ പത്തനാപുരം നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം എൽ എ കൂടി ആണ്. മുൻ മന്ത്രി ആർ ബാലകൃഷ്ണപിള്ള പിതാവാണ്. മ്മൻ ചാണ്ടി മന്ത്രിസഭയിൽ വനം മന്ത്രിയായിരിക്കെ, തന്നെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ഭാര്യ യാമിനി തങ്കച്ചി പരാതി നൽകിയതിനെ തുടർന്ന് രാജി വച്ചു. കെ ജി ജോർജ്ജിന്റെ ഇരകൾ എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്.2007-ലെ മികച്ച ടെലിവിഷൻ നടനുള്ള അവാർഡിനർഹനായി. ഇതുവരെയായി ഏകദേശം 125-ൽ പരം സിനിമകളിലും 35-ൽ പരം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.ആന ഉടമസ്ഥ സംഘത്തിന്റെ പ്രസിഡന്റ് എന്ന നിലയിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.2011-ൽ മന്ത്രിയായ ശേഷം ഈ സ്ഥാനം രാജിവെച്ചു.