Celebs»Gayatri»Biography

    ഗായത്രി ജീവചരിത്രം

    ചലച്ചിത്രപിന്നണിഗായികയാണ് ഗായത്രി അശോകന്‍. തൃശൂര്‍ സ്വദേശികളായ പി.യു. അശോകന്റെയും സുനീധിയുടേയും മകളായി ജനിച്ചു. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ്. അരയന്നങ്ങളുടെ വീട് എന്ന ചലച്ചിത്രത്തിലെ 'ദീന ദയാലോ രാമാ' എന്ന ഗാനത്തിലൂടെയാണ് ചലച്ചിത്രപിന്നണി ഗാനരംഗത്തെത്തിയത്.പി രവീന്ദ്രനായിരുന്നു  ചിത്രത്തിന്റെ സംഗീതസംവിധായകന്‍. ഇളയരാജ സംഗീതസംവിധാനം നിര്‍വ്വഹിച്ച കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തിലെ 'ഘനശ്യാമ'എന്നു തുടങ്ങുന്ന ഗാനമായിരുന്നു ഗായത്രിയുടെ രണ്ടാമത്തെ ഗാനം.
     
    പിന്നീട് രമേഷ് നാരായണ്‍, വിദ്യാസാഗര്‍, ഔസേപ്പച്ചന്‍, ജോണ്‍സണ്‍ തുടങ്ങിയവരുടെ സംഗീതസംവിധാനത്തിലുള്ള ഗാനങ്ങളും ഗായത്രി ആലപിച്ചിട്ടുണ്ട്.ഗായിക എന്നതിലുപരി ഗായത്രി ഒരു അഭിനേതവുകൂടിയാണ്. 1987ല്‍ പുറത്തിറങ്ങിയ ശ്രീധരന്റെ ഒന്നാം തിരുമുറിവ്  എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു.
     
    സസ്‌നേഹം സുമിത്ര എന്ന ചിത്രത്തിനു വേണ്ടി ഔസേപ്പച്ചന്‍ ഈണം നല്‍കിയ, 'എന്തേ നീ കണ്ണാ' എന്ന ഗാനത്തിന് 2000ത്തിലെ ഏറ്റവും നല്ല ചലച്ചിത്രപിന്നണിഗായികക്കുള്ള കേരള സര്‍ക്കാറിന്റെ പുരസ്‌ക്കാരം ലഭിച്ചു. പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയ്ന്റ് എന്ന ചിത്രത്തിലെ കിനാവിലെ എന്ന ഗാനത്തിന് ഫെഫ്ക പുരസ്‌കാരവും നേടി ശ്രീ ശ്രീ രവിശങ്കറിന്റെ ഒരു അനുയായികൂടിയാണ് ഗായത്രി. 2005 ല്‍ഡോ. സായിജുമായി  വിവാഹിതയായെങ്കിലും വൈകാതെ അവര്‍ വേര്‍പിരിഞ്ഞു.2016 ഡിസംബര്‍ 4 ന് കൊല്‍ക്കത്ത സ്വദേശി പുര്‍ബയാന്‍ ചാറ്റര്‍ജിയുമായി ഗായത്രി പുനര്‍വിവാഹിതയായി.

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X