Celebs » Geetha Vijayan » Biography
ജീവചരിത്രം
ടെലിവിഷന്‍-ചലച്ചിത്രതാരമാണ് ഗീത വിജയന്‍. പണിക്കവീട്ടില്‍ അടിയാട്ട് വിജയന്റെയും ശാരദയുടെയും മകളായി 1972 ജൂണ്‍ 22ന് തൃശ്ശൂരില്‍ ജനനം. സേക്രട്ട് ഹേര്‍ട് കോണ്‍വെന്റ് സ്‌ക്കൂള്‍, ചെന്നൈയിലെ എതിരാജ് കോളേജ് എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 

സിദ്ധിഖ് ലാല്‍ സംവിധാനം ചെയ്ത 'ഇന്‍ ഹരിഹര്‍നഗര്‍' എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുനന്ത്. 'തേന്മാവിന്‍ കൊമ്പത്ത്' എന്ന ചിത്രത്തിലും അതിന്റെ ഹിന്ദി റീമേക്കിലും അഭിനയിച്ചിട്ടുണ്ട്.  85 ലധികം മലയാള ചിത്രങ്ങളിലും രണ്ട് തമിഴ് ചിത്രങ്ങളിലും മൂന്ന് ഹന്ദി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ചലച്ചിത്രങ്ങള്‍ക്കു പുറമെ മലയാളം ടെലിവിഷന്‍ പരമ്പരകളിലും ഗീത സജീവമാണ്.
 

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam