ഗോപാലൻ മനോജ്‌ ജീവചരിത്രം

    ചലച്ചിത്രസംവിധായകനാണ് ഗോപാലന്‍ മനോജ്.യഥാര്‍ത്ഥ പേര് മനോജ് കുമാര്‍ വി കെ. കല്‍പത്തൂര്‍ എ എല്‍ പി സ്‌ക്കൂള്‍, രാമല്ലൂര്‍ ജി യു പി സ്‌ക്കൂള്‍, കല്‍പത്തൂര്‍ എ യു പി സ്‌ക്കൂള്‍, മേപ്പയൂര്‍ ഹൈസ്‌ക്കൂള്‍ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.തുടര്‍ന്ന് പേരാമ്പ്ര സി കെ ജി ഗവണ്‍മെന്റ് കോളേജ്, കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ്, എം ജി യൂണിവേഴ്‌സിറ്റി , ഭാരതീയ വിദ്യാഭവന്‍ എന്നിവിടങ്ങളില്‍ പഠിച്ചു.1997മുതലാണ് ചലച്ചിത്രരംഗത്ത്  സജീവമാകുന്നത്. കെ കെ രാജീവ്, ബോബന്‍ സാമുവല്‍, ഷാജി അസീസ്, ഷൈജു അന്തിക്കാട്, അനില്‍ മേടയില്‍ എന്നീ സംവിധായകരുടെ സംവിധാന സഹായിയായിരുന്നു.'സാരഥി' എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്. ദേശീയ അവാര്‍ഡുകള്‍ ഉള്‍പെടെയുള്ള നിരവധി അവാര്‍ഡുകള്‍ നേടിയ ഹ്രസ്വ ചിത്രങ്ങളുടെ സംവിധായകന്‍ കൂടിയാണ്.വയലിന്‍, ഇമ്മിണി ബല്യോരാള്‍, വണ്‍ റുപ്പി ലവ്, ലൗറ എന്നിവയാണ് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രങ്ങള്‍.പ്രശസ്ത സീരിയല്‍ സിനിമ താരം അര്‍ച്ചനയാണ് ഭാര്യ.വി കെ ഗോപാലന്‍ മാസ്റ്റര്‍, പത്മിനി എന്നിവരാണ് മാതാപിതാക്കള്‍.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X