Celebs»Grace Antony»Biography

    ഗ്രേസ് ആന്റണി ജീവചരിത്രം

    ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ഗ്രേസ് ആന്റണി. ഹാപ്പി വെഡ്ഡിങ്ങ് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. എറണാകുളം പെരുമ്പള്ളി സ്വദേശിനിയാണ്.കാലടി ശ്രീശങ്കരാചാര്യ സര്‍വകലാശാലയില്‍ നിന്ന് ഭാരതനാട്യത്തില്‍ ബിരുദം പൂര്‍ത്തിയാക്കിയ ഗ്രേസ് ഓഡീഷനിലൂടെയാണ് ഹാപ്പി വെഡ്ഡിങ്ങില്‍ എത്തുന്നത്. ചിത്രത്തില്‍ ഷറഫൂദ്ദീന്റെയും സിജൂ വില്‍സന്റെയും കഥാപാത്രങ്ങള്‍ റാഗ് ചെയ്യുന്ന ജൂനിയര്‍ പെണ്‍കുട്ടിയെ പ്രേക്ഷകര്‍ മറന്നുകാണില്ല.
     
    ഹാപ്പി വെഡ്ഡിങ്ങിനു ശേഷം ജോര്‍ജേട്ടന്‍സ് പൂരം,ലക്ഷ്യം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. പിന്നീട് അഭിനയിച്ച കുമ്പളങ്ങി നൈറ്റ്‌സിലൂടെ പ്രേക്ഷകരെ വീണ്ടും ഗ്രേസ് ഞെട്ടിച്ചു. ചിത്രത്തിലെ സിമി മോളെ പ്രേക്ഷകര്‍ ഹൃദയത്തോടാണ് ചേര്‍ത്തുവെച്ചത്. ഹാപ്പി വെഡ്ഡിങ്ങിലെ അഭിനയം കണ്ടിട്ടാണ് കുമ്പളങ്ങി നൈറ്റ്‌സിന്റെ തിരക്കഥാകൃത്ത് ശ്യാം പുഷ്‌ക്കരന്‍ ഫഹദിന്റെ നായികയായി ചിത്രത്തിലേക്ക് വിളിക്കുന്നത്. ഈ ചിത്രത്തിനുശേഷം വിനയ് ഫോര്‍ട്ട് നായകനായി എത്തിയ തമാശ എന്ന ചിത്രത്തിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.





     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X