Celebs»hareesh peradi»Biography

    ഹരീഷ് പേരടി ജീവചരിത്രം

    കായംകുളം കൊച്ചുണ്ണി എന്ന ടെലിവിഷന്‍ സീരിയലിലൂടെ മിനിസ്‌ക്രിനില്‍ എത്തിയ താരമാണ് ഹരീഷ് പേരടി. കോഴിക്കോട് ചാലപ്പുറത്ത് ഗോവിന്ദന്‍ നായരുടെയും സാവിത്രിയുടെയും മകനായി ജനനം. സ്‌ക്കൂള്‍ കാലത്തുതന്നെ  ഹരീഷ് നാടകങ്ങളില്‍ സജീവമായിരുന്നു.19ാം വയസ്സില്‍ ആകാശവാണിയില്‍ നാടക ആര്‍ട്ടിസ്റ്റായി. ജയപ്രകാശ് കുളൂരിന്റെ കീഴില്‍ നിന്നുമാണ് നാടകം പഠിച്ചത്. അക്കാലത്ത് കുളൂര്‍ നാടകവേദിയുടെ രണ്ട് അഭിനേതാക്കള്‍ മാത്രമുള്ള 'അപ്പുണ്ണികള്‍' എന്ന നാടകത്തിലെ വേഷം ശ്രദ്ധിക്കപെട്ടു.  

    കായംകുളം കൊച്ചുണ്ണി എന്ന സീരിയലിലെ വേഷം ശ്രദ്ധിക്കപെട്ടതോടെ ഇരുനൂറോളം പരമ്പരകള്‍ അതിനുശേഷം ചെയ്തു.  2008ല്‍ പ്രദര്‍ശനത്തിനെത്തിയ ബാലചന്ദ്രമേനോന്‍ ചിത്രം 'ദേ ഇങ്ങോട്ട് നോക്കിയേ' എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങല്‍ ചെയ്തു. 2013ല്‍ പ്രദര്‍ശനത്തനെത്തിയ ലെഫറ്റ്  റൈറ്റ് ലെഫ്റ്റ്   എന്ന ചിത്രത്തിലെ കൈതേരി സഹദേവന്‍ ഹരീഷിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ്. 
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X