X
ഹോം » താരങ്ങള്‍ » ജോമോൾ » ജീവചരിത്രം
ജോമോൾ
Actress

ജോമോൾ ജീവചരിത്രം

ചലചിത്ര നടിയാണ് ജോമോള്‍.യഥാര്‍ത്ഥ പേര് ഗൗരി ചന്ദ്രശേഖര പിള്ള. 1982 ജനുവരി ഒന്നിന് ജനനം.കോഴിക്കോടാണ് സ്വദേശം ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രത്തില്‍ ഉണ്ണിയാര്‍ച്ചയുടെ ബാല്യകാലം അവതരിപ്പിച്ചുകൊണ്ടാണ് ചലചിത്രരംഗത്തേക്ക് കടന്നു വന്നത്.അതിനുശേഷം മൈഡിയര്‍ മുത്തച്ഛന്‍ എന്ന സിനിമയിലും ബാലതാരമായി ആഭിനയിച്ചു. 

പിന്നീട് 1998ല്‍ പുറത്തിറങ്ങിയ എന്നു സ്വന്തം ജാനകിക്കുട്ടി എന്ന സിനിമയിലൂടെ നായികയായി  അഭിനയിച്ചു.ഈ  ചിത്രത്തിലെ അഭിനയത്തിന് ആ വര്‍ഷത്തെ  മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌ക്കാരം ലഭിച്ചു.നിരവധി തമിഴ് ചിത്രങ്ങളിലും ജോമോള്‍ അഭിനയിച്ചിട്ടുണ്ട്.തില്ലാന തില്ലാന, രാക്കിളിപാട്ട്, ദീപസ്തംഭം മഹാശ്ചര്യം, നിറം, ചിത്രശലഭം, മയില്‍പീലികാവ്, പഞ്ചാബിഹൗസ്, സ്‌നേഹം, എന്നിവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍. 

ഒരു ക്രിസ്തുമതവിശ്വാസിയായിരുന്ന ജോമോള്‍ മുംബൈയില്‍ ജോലിയുള്ള ചന്ദ്രശേഖരന്‍ പിള്ള എന്ന് വ്യക്തിയെ വിവാഹം കഴിക്കുകയും തുടര്‍ന്ന് ഹിന്ദുമതം സ്വീകരിച്ച് ഗൗരി ചന്ദ്രശേഖര പിള്ള എന്ന് പേര് മാറ്റുകയും ചെയ്തു.വിവാഹശേഷം ജോമോള്‍ സിനിമകളില്‍ സജീവമല്ല, എങ്കിലും   ടെലിവിഷന്‍ സീരിയലുകളില്‍ സജീവമാണ്.ആര്യ, ആര്‍ജ എന്നിവരാണ് മക്കള്‍.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+