ജോയ് തോമസ്
Born on
ജോയ് തോമസ് ജീവചരിത്രം
മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് ജോയ് തോമസ്. തനിനിറം, കണ്ണും കരളും, ചോല, രാജാവിന്റെ മകന്, ഉപ്പ്, മതിലുകള്‍, വാത്സല്യം, പുത്തരിയങ്കം, നമുക്ക് പാര്‍ക്കാന്‍, ഹലോ, ഡോക്ടര്‍ ലവ്, ലക്ഷ്യം തുടങ്ങി നിരവധി ചിത്രങ്ങളുടെ നിര്‍മ്മാതാവാണ്. 1973- 1993 വരെയുള്ള കാലഘട്ടത്തില്‍ നിര്‍മ്മിച്ച മിക്ക ചിത്രങ്ങളും വാണിജ്യപരമായി മികച്ച വിജയമാണ് നേടിയത്. റാഫി മെക്കര്‍ട്ടിന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഹലോ.മോഹന്‍ലാല്‍, മധു, പാര്‍വതി മെല്‍ട്ടന്‍, ജഗതി ശ്രീകുമാര്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.
കെ ബിജു സംവിധാനം ചെയ്ത് 2011ല്‍ പ്രദര്‍ശനത്തിന് എത്തിയ ഡോക്ടര്‍ ലവ് എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്, അനന്യ, ഭാവന, ഭഗത് മാനുവല്‍ എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍. ജിതിന് ആര്‍ട്സ് റിലീസ് ആണ് ചിത്രം വിതരണത്തിനെത്തിച്ചത്.
2012ല്‍ പ്രദര്‍ശനത്തിനെത്തിയ നമുക്ക് പാര്‍ക്കാന്‍ എന്ന ചിത്രത്തില്‍ അനുപ് മേനോന്, അശോകന്, ദേവന്, ദീപിക, ഇര്‍ഷാദ് എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍.ബിജുമേനാന്, ഇന്ദ്രജിത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അന്‍സര്‍ ഖാന് സംവിധാനം ചെയ്ത ചിത്രമാണ് ലക്ഷ്യം. ജിത്തു ജോസഫാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ജെ.ടി ഫിലിംസ് അസോസിയേഷന് വിത്ത് വിന്റേജ് ഫിലിംസിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.