കെ എസ് സേതുമാധവന്
Born on 1931 (Age 93) Palakkad, Kerala, British India
കെ എസ് സേതുമാധവന് ജീവചരിത്രം
മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര സംവിധായകനാണ് കെ എസ് സേതുമാധവന്. പാലക്കാട് സുബ്രഹ്മണ്യം ലക്ഷ്മി ദമ്പതികളുടെ മകനായി 1931ൽ ജനിച്ചു. മൂന്നു സഹോദരിമാരും ഒരു സഹോദരനുമുണ്ട്. തമിഴ്നാട്ടിലെ വടക്കേ ആർക്കോട്ടിലും പാലക്കാട്ടുമായിരുന്നു ബാല്യം. പാലക്കാടു് വികോടോറിയ കോളേജിൽ നിന്നും സസ്യശാസ്ത്രത്തിൽ ബിരുദം നേടി.
സംവിധായകൻ കെ രാംനാഥിന്റെ സഹായി ആയിട്ടായിരുന്നു സിനിമയിൽ എത്തിയത്. എൽ വി പ്രസാദ്, എ എസ് എ സ്വാമി, സുന്ദർ റാവു, നന്ദകർണി എന്നീ സംവിധായകരുടെ കൂടെ നിന്നു് സംവിധാനം പഠിച്ചു. 1960ൽ വീരവിജയ എന്ന സിംഹള ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി.
മലയാളത്തിനു പുറമെ ഹിന്ദി, തെലുഗു, തമിഴ്, കന്നഡ എന്നീ ഭാഷകളിലും ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ചലച്ചിത്ര ലോകത്ത് നൽകിയ സമഗ്രസംഭാവനകളെ പരിഗണിച്ച് 2009-ലെ ജെ സി ഡാനിയേൽ പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്. 2021 ഡിസംബര് 24ന് അന്തരിച്ചു.
കേരള സംസ്ഥാന പുരസ്കാരം
1970 – മികച്ച സംവിധായകൻ (അരനാഴിക നേരം)
1971 – മികച്ച സംവിധായകൻ (കരകാണാകടൽ)
1972 – മികച്ച സംവിധായകൻ (പണി തീരാത്ത വീട്)
1972 – മികച്ച ചിത്രം (പണി തീരാത്ത വീട്)
1974 – മികച്ച രണ്ടാമത്തെ ചിത്രം (ചട്ടക്കാരി)
1980 – മികച്ച സംവിധായകൻ(ഓപ്പോൾ)
1980 – മികച്ച ചിത്രം (ഓപ്പോൾ)
2009 – മലയാളചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനകൾക്കുള്ള ജെ.സി. ഡാനിയേൽ പുരസ്കാരം
ദേശീയ ചലചിത്ര പുരസ്കാരം
1965 – മികച്ച മലയാളചലച്ചിത്രം ( ഓടയിൽ നിന്ന്)
1969 – മികച്ച മലയാളചലച്ചിത്രം ( അടിമകൾ)
1971 – മികച്ച മലയാളചലച്ചിത്രം ( കരകാണാകടൽ)
1972 – മികച്ച ദേശീയോദ്ഗ്രഥനചിത്രത്തിനുള്ള നർഗീസ് ദത്ത് പുരസ്കാരം (അച്ഛനും ബാപ്പയും)
1972 – മികച്ച മലയാളചലച്ചിത്രം ((പണി തീരാത്ത വീട്)
1980 – Sമികച്ച രണ്ടാമത്തെ ചിത്രം (ഓപ്പോൾ)
1990 – മികച്ച ചലച്ചിത്രം (മറുപക്കം)
1990 – മികച്ച തിരക്കഥ (മറുപക്കം)
1994 – മികച്ച തമിഴ് ചലച്ചിത്രം (നമ്മവർ)
1995 – മികച്ച തെലുങ്കു ചലച്ചിത്രം (സ്ത്രീ)