ഖൈസ് മില്ലൻ ജീവചരിത്രം

    മലയാള ചലച്ചിത്രസംവിധായകനാണ് ഖൈസ് മില്ലന്‍. 2017ല്‍ പ്രദര്‍ശനത്തിനെത്തിയ ലിപ്സ്റ്റിക് എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. ചിത്രത്തിലൂടെ സ്വവര്‍ഗ്ഗഭോഗത്തെയാണ് സംവിധായകന്‍ അവതരിപ്പിച്ചത്. 8 വയസ്സുള്ളപ്പോള്‍ ശ്യം എന്ന കഥാപാത്രത്തിന് തന്റെ വ്യക്തിത്വം നഷ്ട്ടപ്പെടുന്നു, ഇതേ തുടര്‍ന്ന് കൃഷ്ണകുമാര്‍ എന്ന വ്യക്തിയുടെ ലൈംഗിക ചൂഷണങ്ങള്‍ക്ക് അവന്‍ വിധേയനാകുന്നു. തെറ്റും ശരിയും വേര്‍തിരിച്ചറിയാന്‍ കെല്‍പ്പില്ലാത്ത പ്രായത്തില്‍ അവന് കൃഷ്ണകുമാറിന്റെ ലൈംഗിക അതിക്രമങ്ങള്‍ക്ക് തല വച്ച് കൊടുക്കേണ്ടി വരുന്നു. സ്വവര്‍ഗ്ഗപ്രണയത്തെ അടിസ്ഥാനമാക്കി മലയാളത്തില്‍ ഇറങ്ങിയ മൂന്നാമത്തെ ചിത്രമായിരുന്നു ലിപ്സ്റ്റിക്. 

    പിന്നീട് 2016ല്‍ വിനോദ് കുമാറിന്റെ തിരക്കഥയില്‍ വിജയ് ബാബു, കാവ്യ മാധവന്‍, ലാലു അലക്‌സ്, ശ്രീജിത്ത് രവി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ആകാശവാണി എന്ന ചിത്രം സംവിധാനം ചെയ്തു. റോയല്‍ സ്‌പ്ലെന്‍ഡര്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ പ്രവീണ്‍ അറയ്ക്കലാണ് ചിത്രം നിര്‍മ്മിച്ചത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X