പ്രശസ്ത ചലച്ചിത്ര അഭിനേത്രിയാണ് കെ.പി.എസി ലളിത. കടയ്ക്കത്തറല്‍ വീട്ടില്‍ കെ. അനന്തന്‍ നായരുടെയും, ഭാര്‍ഗവി അമ്മയുടെയും മകളായി കായകുളത്ത് ജനനം. യഥാര്‍ത്ഥ പേര് മഹേശ്വരി അമ്മ. വളരെ ചെറുപ്പകാലത്തുതന്നെ നൃത്തം പഠിച്ചിരുന്നു. കലാമണ്ഡലം ഗംഗാധരന്‍ ആയിരുന്നു നൃത്താധ്യാപകന്‍.10ാം വയസ്സില്‍ നാടകത്തില്‍ അഭിനയിച്ചുതുടങ്ങി. ''ഗീതയുടെ ബലി' ആയിരുന്നു ആദ്യ നാടകം.
പിന്നീട് പ്രമുഖ നാടകസംഘമായ കെ.പി.എ.സിയില്‍ ചേര്‍ന്നു. അക്കാലത്താണ് ലളിത എന്ന പേരു സ്വീകരിക്കുന്നത്.പിന്നീട് ലളിത എന്ന പേരിനൊപ്പം കെ.പി.എ.സി എന്നുംകൂടെ ചേര്‍ത്തു. നാടകരംഗത്ത് പ്രശസ്തയായതോടെ പിന്നീട് സിനിമാരംഗത്തേക്കും പ്രവേശിച്ചു. തോപ്പില്‍ ഭാസി സംവിധാനം ചെയ്ത 'കൂട്ടുകുടുബം' എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. അതിനുശേഷം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. സ്വയം വരം, അനുഭവങ്ങള്‍ പാളിച്ചകള്‍, ചക്രവാളം, കൊടിയേറ്റം, പൊന്‍മുട്ടയിടുന്ന താറാവ്, വെങ്കലം, ദശരഥം, ഗോഡ്ഫാദര്‍, വടക്കു നോക്കി യന്ത്രം, അനിയത്തിപ്രാവ്, അമരം , എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്.
1978ല്‍ പ്രശസ്ത മലയാളചലച്ചിത്രസംവിധായകന്‍ ഭരതനെ വിവാഹം ചെയ്യ്തു. 1998ല്‍ ഭര്‍ത്താവ് മരിച്ചതിനുശേഷം സിനിമയില്‍ നിന്നും വിട്ടുനിന്ന താരം 1999ല്‍ വീണ്ടും ചലച്ചിത്രരംഗത്ത് സജീവമായി. മലയാളത്തിലും തമിഴിലുമായി ഏകദേശം 500ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പ്രശസ്ത അഭിനേതാവും, സംവിധായകനുമായ സിദ്ധാര്‍ത്ഥാണ് മകന്‍. മകള്‍ ശ്രീക്കുട്ടി. അസുഖങ്ങളെ തുടര്‍ന്ന് 2022 ഫെബ്രുവരി 23ന് അന്തരിച്ചു.