X
എം ബി ശ്രീനിവാസന്‍
Music Director

എം ബി ശ്രീനിവാസന്‍ ജീവചരിത്രം

ദക്ഷിണേന്ത്യയിലെ പ്രശസ്ത സംഗീത സംവിധായകനാണ് എം ബി ശ്രീനിവാസന്‍.ആന്ധ്രപ്രദേശിലെ ചിറ്റൂരിലെ ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തില്‍ 1925 സെപ്റ്റംബര്‍ 19ന് ജനിച്ചു.പി എസ് ഹൈസ്‌ക്കൂള്‍,മദ്രാസ് പ്രസിഡന്‍സി കോളേജ് എന്നിവിടങ്ങളില്‍ പഠനം.
 
1959ലാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.തമിഴ് സിനിമക്കുവേണ്ടിയാണ് ആദ്യമായി സംഗീത സംവിധാനം നിര്‍വ്വഹിച്ചത്.പിന്നീട് 28 വര്‍ഷങ്ങള്‍ക്കു ശേഷമാണ് മലയാളത്തിലേക്ക് വരുന്നത്.എം ബി എസിന്റെ പ്രശസ്തമായ മിക്ക ഗാനങ്ങളും ഒഎന്‍വിയുടെ കൂട്ടുകെട്ടില്‍ പിറന്നവയാണ്.അനാവശ്യമായി സംഗീതം ഉപയോഗിക്കാതെ രംഗങ്ങള്‍ക്കനുസരിച്ചുള്ള ലളിതമാ വാദ്യോപകരണങ്ങള്‍ ഉപയോഗിച്ചുള്ള ശൈലിയാണ് അദ്ധേഹത്തിന്റേത്.
 
പ്രശസ്ത ഗായകന്‍ കെ ജെ യേശുദാസിനെ ചലച്ചിത്ര പിന്നണി ഗാനരംഗത്ത് അവതരിപ്പിച്ചത് എം ബി എസ് ആണ്.ജോണ്‍ എബ്രഹാമിന്റെ അഗ്രഹാരത്തില്‍ കഴുതൈ എന്ന ചിത്രത്തിലൂടെ അഭിനയത്തിലും കൈവച്ച എം ബി എസ് കന്യാകുമാരി എന്ന ചിത്രത്തില്‍ തന്റെ ഒരു ഗാനത്തിന് വരികള്‍ എഴുതിയിട്ടുണ്ട്.ഹൃദയസ്തംഭനത്തെ തുടര്‍ന്ന് 1988 മാര്‍ച്ച് 9ന് ലക്ഷദ്വീപില്‍ വെച്ച് അന്തരിച്ചു.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+