Celebs»MA Nishadh»Biography

    എംഎ നിഷാദ് ജീവചരിത്രം

    സാമൂഹികപ്രതിബദ്ധതയുള്ള ഒരുപിടി നല്ല ചിത്രങ്ങളുടെ സംവിധായകനാണ് എം എ നിഷാദ്. 2006ല്‍ സുസ്‌മേഷ് ചന്ദ്രോത്ത് തിരക്കഥ രചിച്ച പകല്‍ എന്ന ചിത്രം സംവിധാനം ചെയ്തു. കേരളത്തിലെ കര്‍ഷക ആത്മഹത്യകളുടെ പശ്ചാത്തലത്തില്‍ വയനാട്ടിലെ കര്‍ഷകരുടെ പ്രശ്‌നങ്ങളാണ് ചിത്രത്തിലൂടെ അവതരിപ്പിച്ചത്. 2007ല്‍  നഗരം എന്ന ചിത്രം സംവിധാനം ചെയ്തു. 2007ല്‍ നഗരത്തിന്റെ മാലിന്യകൂമ്പാരത്തിന്റെ നടുവില്‍  ജീവിക്കേണ്ടി വരുന്ന ജനതയുടെ കഥ പറഞ്ഞ നഗരം എന്ന ചിത്രം സംവിധാനം ചെയ്തു. അതിനുശേഷം വൈരം ബെസ്റ്റ് ഓഫ് ലക്ക്, നമ്പര്‍ 66 മധുര ബസ്സ് എന്നീ ചിത്രങ്ങള്‍  സംവിധാനം ചെയ്തു. ഡോ അജു നാരായണന്‍, ഡോ അന്‍വര്‍ അബ്ദുള്ള എന്നിവര്‍ചേര്‍ന്ന് തിരക്കഥ രചിച്ച കിണര്‍ എന്ന ചിത്രമാണ് ഒടുവിലായി സംവിധാനം ചെയ്ത ചിത്രം. വാക്ക്, ഷീ ടാക്‌സി, ഒരേ മുഖം എന്നീ ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനുപുറമെ ഒരാള്‍ മാത്രം, ഡ്രീംസ്, തില്ലാന തില്ലാന എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവുകൂടിയാണ്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X