X
മധു നീലകണ്ഠന്‍
Producer/Cinematographer

മധു നീലകണ്ഠന്‍ ജീവചരിത്രം

മലയാള ചലച്ചിത്ര ഛായാഗ്രാഹകനും നിര്‍മ്മാതാവുമാണ് മധു നീലകണ്ഠന്‍. നീലകണ്ഠന്‍, രാധാമണി എന്നിവരുടെ മകനായി മൂവാറ്റുപുഴയില്‍ ജനിച്ചു. കോതമംഗലം എം എ ആര്‍ട്‌സ് കോളേജിലെ പഠനത്തിനുശേഷം പൂനെ ഫിലം ഇന്‍സ്റ്റിറ്റിയൂട്ടിന്‍ നിന്നും ഛായാഗ്രഹണം കോഴ്‌സ് പൂര്‍ത്തിയാക്കി. പിന്നീട് നിരവധി ചിത്രങ്ങളില്‍ ഛായാഗ്രഹണ സഹായിയായി പ്രവര്‍ത്തിച്ചു. അക്കാലത്ത് നിരവധി പരസ്യചിത്രങ്ങളും ചെയ്തിരുന്നു. 

2002ല്‍ അശോക് ആര്‍ നാഥ് സംവിധാനം ചെയ്ത സഫലം എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രഹകനായി. അതിനുശേഷം ടി കെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത ഇവര്‍, പ്രമോദ് പപ്പന്‍ സംവിധാനം  ചെയ്ത വജ്രം എന്നീ ചിത്രങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചു. കെ എം കമാല്‍ സംവിധാനം ചെയ്ത ഐ ഡി എന്ന ചിത്രത്തിലെ ഛായാഗ്രഹണം ഏറെ ശ്രദ്ധിക്കപെട്ടിരുന്നു.മാസ്റ്റേഴ്‌സ്, ഹിറ്റ്‌ലിസ്റ്റ്, അന്നയും റസൂലും,റാണി പത്മിനി,ദൃശ്യം,കടല്‍ കടന്ന് ഒരു മാത്തുക്കുട്ടി,കമ്മട്ടിപാടം, സോളോ,ഉദാഹരണം സുജാത, ആമി, എന്നിവയാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ച മറ്റു ചിത്രങ്ങള്‍. ഇതിനുപുറമെ ഞാന്‍ സ്റ്റീവ് ലോപസ്, ഐഡി എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവ് കൂടിയാണ്.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+