മജീദ് അബു
Born on
മജീദ് അബു ജീവചരിത്രം
ചലച്ചിത്ര സംവിധായകനാണ് മജീദ് അബു. 2013ല്‍ പുറത്തിറങ്ങിയ 'അവര്‍ ഇരുവരും' ആണ് സംവിധാനം നിര്‍വ്വഹിച്ച ആദ്യ ചിത്രം. ബാസില്‍ ജോസഫ്, ശാലിനി, സുകന്യ, പൊന്നമ്മ ബാബു എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. സുഹൃത്തുക്കളായ രണ്ടു പെണ്‍കുട്ടികളുടെ ഇടയിലേക്ക് ഒരു ചെറുപ്പക്കാരന് വരുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം അവതരിപ്പിച്ചത്. പ്ലാനറ്റ് എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ പി എശ് താരിഷ്, റഫീഖ് കൊണ്ടമ്പള്ളി, എം എം അല്‍ത്താഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ഈ ചിത്രത്തിനുശേഷം 2018ല്‍ കിടു എന്ന ചിത്രം സംവിധാനം ചെയ്തു.റംസാന്മുഹമ്മദ്, മിനോണ്‍, വിഷ്ണു സി പി, അല്‍ത്താഫ് മനോഫ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുഹൃത്തുക്കളായ നാലു പ്ലസ്ടു വിദ്യാര്‍ത്ഥികളുടെയും കൂട്ടുകാരുടെയും കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.