Celebs»Nithya Das»Biography

    നിത്യ ദാസ്‌ ജീവചരിത്രം

    പ്രശസ്ത ചലച്ചിത്ര അഭിനേത്രിയാണ് നിത്യാദാസ്. 1981 മെയ് 22ന് ജനിച്ചു. ദിലീപ്, ഹരിശ്രീ അശോകന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ഈ പറക്കും തളിക എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. ചിത്രത്തിലെ അഭിനയത്തിന് ആ വര്‍ഷത്തെ മികച്ച പുതുമുഖ നടിക്കുള്ള ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് ലഭിച്ചിരുന്നു. ആ ചിത്രത്തിനുശേഷം നരിമാന്‍, കുഞ്ഞിക്കൂനന്‍, കണ്‍മഷി, ബലേട്ടന്‍, ചൂണ്ട, ഫ്രീഡം, കഥാവശേഷകന്‍, ഹൃദയത്തില്‍ സൂക്ഷിക്കാന്‍, നഗരം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. 2000ത്തിന്റെ തുടക്കത്തില്‍  മലയാളചലച്ചിത്രരംഗത്ത് സജീവമായിരുന്ന താരം ഇപ്പോള്‍ ടെലിവഷന്‍ സീരിയലുകളിലാണ് സജീവം. ശ്രീ അയ്യപ്പനും വാവരും, മനപ്പൊരുത്തം, അക്ക, ഒറ്റചിലമ്പു തുടങ്ങിയവയാണ് അഭിനയിച്ച സീരിയലുകള്‍.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X