Celebs»Parvathy Jayaram»Biography

    പാർവ്വതി ജയറാം ജീവചരിത്രം

    മലയാള ചലച്ചിത്രരംഗത്തെ പ്രശസ്ത അഭിനേത്രിയാണ് പാര്‍വതി ജയറാം. തിരുവല്ലയിലെ കവിയൂരാണ് സ്വദേശം. അശ്വതി എന്നാണ് യഥാര്‍ത്ഥ പേര്. 1986 ല്‍ പ്രദര്‍ശനത്തിനെത്തിയ 'വിവാഹിതരേ   ഇതിലേ ഇതിലേ' എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍  ചെയ്തു.ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, വടക്കുനോക്കി യന്ത്രം, അക്കരെ അക്കരെ അക്കരെ, ഉത്സവപിറ്റേന്ന് തുടങ്ങിയവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാന പെട്ടവയാണ്. 1992 സെപ്തംബര്‍ 7ന് പ്രശസ്ത നടന്‍ ജയറാമിനെ വിവാഹം ചെയ്തു.  പിന്നീട് ചലച്ചിത്രരംഗത്തുനിന്നും പിന്‍വാങ്ങി. ചലച്ചിത്രതാരം കാളിദാസന്‍, മാളവിക എന്നിവരാണ് മക്കള്‍. 
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X