പ്രണവ് രതീഷ്
Born on Kochi
പ്രണവ് രതീഷ് ജീവചരിത്രം
മലയാളത്തിലെ യുവനടന്മാരില് ശ്രദ്ധേയനാണ് പ്രണവ് രതീഷ്.അനശ്വര നടന് രതീഷിന്റെ ഇളയ മകനാണ്.സഹീദ് അറാഫത്ത് സംവിധാനം ചെയ്ത തീരം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരഗംഗത്തേക്ക് കടന്നുവരുന്നത്.ചിത്രത്തിലെ പ്രണവിന്റെ അഭിനയത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.മരിയ യോഹന്നാനായിരുന്നു ചിത്രത്തില്‍ പ്രണവിന്റെ നായിക.ഈ ചിത്രത്തിനുശേഷം 2018ല്‍ മാറ്റം എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.ഒരു കൊറിയന്‍പടം എന്ന ചിത്രത്തിനുശേഷം സുജിത് എസ് നായര്‍ സംവിധാനം ചെയ്ത ചിത്രത്തിന് മധുപാല്‍ ആണ് തിരക്കഥ,സംഭാഷണം എന്നിവ ഒരുക്കിയത്.