Celebs»Prasad Nooranad»Biography

    പ്രസാദ് നൂറനാട് ജീവചരിത്രം

    ചലച്ചിത്ര സംവിധായകനാണ് പ്രസാദ് നൂറനാട്.22 കൊല്ലമായി റിയാലിറ്റി ഷോകളും, ഹിറ്റു പരമ്പരകളുമായി ടെലിവിഷന്‍ രംഗത്ത് സജീവമാണ്‌. ആവണി എസ് പ്രസാദ്,കാവ്യ ഗണേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിലപ്പോള്‍ പെണ്‍കുട്ടി' ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. എം കമറുദ്ദീന്‍ ആണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. കാശ്മീരും കേരളവുമാണ് ചിത്രത്തിന്റെ പശ്ചാത്തലം. അടുത്ത കാലത്തുണ്ടായ ഒരു ദുരന്തത്തില്‍ നിന്നുമാണ് ചിത്രം കഥ പറഞ്ഞു തുടങ്ങുന്നത്. പത്താം ക്ലാസില്‍ പഠിക്കുന്ന രണ്ട് പെണ്‍കുട്ടികളിലൂടെയാണ് കഥ പറയുന്നത്. നിയമത്തിന്റെ മുമ്പില്‍ രക്ഷപെട്ടേക്കാവുന്ന കുറ്റവാളികളെ കുട്ടികള്‍ ഒരു അന്വേഷണത്തിലൂടെ കണ്ടെത്തുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആവണി എസ് പ്രസാദ്, കാവ്യ ഗണേഷ് എന്നിവരെ കൂടാതെ സമ്രിന്‍ സതീഷും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു.ട്രൂലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുനീഷ് ചുനക്കരയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X