Celebs»Rajeev Pillai»Biography

    രാജീവ് പിളള ജീവചരിത്രം

    വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് രാജീവ് പിള്ള.ചലച്ചിത്ര താരത്തിനുപുറമെ മോഡലും ക്രിക്കറ്റ കളിക്കാരനുമാണ് രാജീവ്.2009ല്‍ പുറത്തിറങ്ങിയ ടൈഗര്‍ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തേക്ക് കടന്നുവരുന്നത്.ലാക്‌മേ ഫാഷൻ വീക്ക്, വിൽസ് ലൈഫ് സ്റ്റൈൽ ഫാഷൻ വീക്ക്, കോട്യൂർ വീക്ക് എന്നിവയിൽ ഇദ്ദേഹം സ്ഥിരമായി പങ്കെടുക്കാറുണ്ട്.
     
    ടോമി ഹിൽഫിയർക്കു വേണ്ടിയും അഭിഷേക് ദത്ത, ചൈതന്യ റാവു, ദി‌ഗ്‌വിജയ് സിങ്ങ്, വരുൺ ബാൽ, അർജുൻ ഖന്ന, കരൺ ജോഹർ എന്നിവർക്കു വേണ്ടി ഇദ്ദേഹം മോഡൽ ചെയ്തിട്ടുണ്ട്.  
     
    2011-ൽ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത സിറ്റി ഓഫ് ഗോഡ് എന്ന ചലച്ചിത്രത്തിലാണ്  ആദ്യമായി പ്രധാനവേഷത്തിൽ അഭിനയിച്ചത്. ദന്തഡോക്ടറായ ഇദ്ദേഹം ലണ്ടനിൽ ഉപരിപഠനം നടത്തുമ്പോഴാണ് ഫാഷൻ ഭ്രമം ബാധിച്ചത്. സെലബ്രറ്റി ക്രക്കറ്റ് ലീഗ് മത്സരങ്ങളിൽ 2012-ലും 2013-ലും ഇദ്ദേഹം കേരളത്തെ പ്രതിനിധീകരിച്ച്‌ കേരള സ്ട്രൈക്കേഴ്സ് എന്ന ടീമിൽ കളിച്ചിരുന്നു.തേജഭായി ആന്റ് ഫാമിലി, വീണ്ടും കണ്ണൂര്‍,മൈ ഫാന്‍ രാമു, ഒരു യാത്രയില്‍,ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്,തലൈവാ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 
     
     
     
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X