ചലച്ചിത്ര സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനാണ് രഞ്ജന്‍ പ്രമോദ്. രണ്ടാംഭാവം, മീശമാധവന്‍, മനസ്സിനക്കരെ, നരന്‍, അച്ചുവിന്റെ അമ്മ, ഫോട്ടോഗ്രാഫര്‍, റോസ് ഗിറ്റാറിനാല്‍, എന്നും എപ്പോഴും എന്നിവയാണ് തിരക്കഥ രചിച്ച ചിത്രങ്ങള്‍.
2006ല്‍ പ്രദര്‍ശനത്തിനെത്തിയ 'ഫോട്ടോഗ്രാഫര്‍' എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്യ്തത്. മോഹന്‍ലാല്‍, ബിജു മേനോന്‍,മുരളി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.ചിത്രത്തിന് മികച്ച ബാലതാരത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം, മികച്ച സംവിധായകനുള്ള മാതൃഭൂമി പുരസ്‌ക്കാരം, മുല്ലശ്ശേരി രാജു സംഗീത പുരസ്‌ക്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
ഈ ചിത്രത്തിനുശേഷം റിച്ചാര്‍ഡ് ജോയ് തോമസ്,മനു, ആത്മീയ രാജന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി റോസ് 'ഗിറ്റാറിനാല്‍' എന്ന ചിത്രം സംവിധാനം ചെയ്യ്തു.പ്രണയകഥ അവതരിപ്പിച്ച ചിത്രം കളര്‍ പെന്‍സില്‍ ഫിലിംസ്, വര്‍ണ്ണചിത്രം ബിഗ് സ്‌ക്രീന്‍ എന്നിവയുടെ ബാനറില്‍ മഹാ സുബൈര്‍, തേവര്‍പള്ളി പ്രമോദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
2017ല്‍ 'രക്ഷാധികാരി ബൈജു ഒപ്പ്' എന്ന ചിത്രം സംവിധാനം ചെയ്യ്തു. ബിജു മേനോന്‍, അജു വര്‍ഗീസ്, ദീപക് പറമ്പോള്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.വാണിജ്യപരമായും മികച്ച വിജയമാണ് ചിത്രം നേടിയത്.ചിത്രത്തിന് 2017ലെ മികച്ച കലാമേന്മയുള്ള ചിത്രം, മികച്ച സിങ്ക് സൗണ്ട്, മികച്ച ബാലതാരം, എന്നിവയ്ക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്.