Celebs » Ranjith » Biography
ജീവചരിത്രം
പ്രമുഖ തിരക്കഥാകൃത്തും സംവിധായകനുമാണ് രഞ്ജിത്ത്. 1964 സെപ്റ്റംബര്‍ 5ന് ജനനം. കോഴിക്കോടാണ് സ്വദേശം. 1985 ല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് ഡിഗ്രി. 1988 ല്‍ ഒരു മെയ് മാസപുലരിയില്‍ എന്ന ചിത്രം സംവിധാനം ചെയ്തു. പിന്നീട് കമല്‍, ഷാജി കൈലാസ്, സിബി മലയില്‍, വിജി തമ്പി തുടങ്ങി പ്രമുഖ സംവിധായകര്‍ക്കു വേണ്ടി തിരക്കഥകള്‍ രചിച്ചു. അക്കാലയളവില്‍ മികച്ച തിരക്കഥകളിലൊന്നായിരുന്നു ദേവാസുരം എന്ന ചിത്രത്തിന്റെത്. മലയാള സിനിമയിലെ തിരക്കഥാ രീതി തന്നെ ചിത്രംമാറ്റി മറിച്ചു. ചിത്രത്തിലെ മംഗലശ്ശേരി നീലകണ്ഠന്‍ എന്ന കഥാപാത്രം മോഹന്‍ലാല്‍ എന്ന നടന്റെ കരിയറില്‍ ഏറ്റവും മികച്ചതാണ്. ദേവാസുരത്തിന്റെ വിജയത്തിനു ശേഷം രഞ്ജിത്ത് ഷാജി കൈലാസ്  മോഹന്‍ലാല്‍ കൂട്ടുകെട്ടിനൊപ്പം് ആറാം തമ്പുരാന്‍, നരസിംഹം എന്നി ചിത്രങ്ങള്‍ക്കും തിരക്കഥ എഴുതി. രണ്ടും വന്‍ വിജയം നേടിയ സിനിമകളായിരുന്നു. ഈ സിനിമകളുടെ വിജയത്തിനു ശേഷം രഞ്ജിത്ത് ആദ്യമായി തിരക്കതയെഴുതി സംവിധാനം ചെയ്തത്‌ ദേവാസുരം സിനിമയുടെ രണ്ടാം ഭാഗമായ രാവണപ്രഭുവാണ്. ആ വര്‍ഷത്തെ ഏറ്റവും നല്ല ജനപ്രിയ സിനിമയായിരുന്നു രാവണപ്രഭു. അതിനു ശേഷം നന്ദനം എന്ന സിനിമസംവിധാനം ചെയ്തു. നന്ദനം മുതല്‍ ഒരേ സമയം കലാമൂല്യവും ജനപ്രിയതയും നിലനിര്‍ത്തിയ ചിത്രങ്ങളാണ് സംവിധാനം ചെയ്തത്. നിരവധി പുരസ്‌കാരങ്ങളും ലഭിച്ചു. സംവിധാനത്തിനു പുറമെ ഏതാനും സിനിമകളിലും  അഭിനയിച്ചിട്ടുണ്ട്. ശ്രീജയാണ് ഭാര്യ.

 

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam