Celebs»Riya Sen»Biography

    റിയ സെൻ ജീവചരിത്രം

    ചലച്ചിത്രനടി, മോഡല്‍ എന്നീ നിലകളില്‍ പ്രശസ്തയാണ് റിയ സെന്‍. 1981 ജനുവരി 24ന് ജനനം.മോഡലിംഗ് രംഗത്തുനിന്നുമാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. പ്രശസ്ത ഗായികയായ ഫാല്‍ഗുനിയുടെ  സംഗീത ആല്‍ബത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഇതിനുപുറമെ ധാരാളം പരസ്യചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 2004ല്‍ പ്രശസ്ത ഫോട്ടോഗ്രാഫര്‍ ഡാബു രത്‌നാനിയുടെ ഫാഷന്‍ കലണ്ടറില്‍ മോഡല്‍ ആയിരുന്നു.

    1991ല്‍ വിഷ്‌കന്യ എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുനന്ത്. 18 വയസ്സുള്ളപ്പോള്‍ ഭാരതിരാജ സംവിധാനം ചെയ്ത തമിഴ് ചിത്രത്തില്‍ അഭിനയിച്ചു. ഹിന്ദിയിലെ ആദ്യ ചിത്രം 2001ല്‍ പ്രദര്‍ശനത്തിനെത്തിയ സ്റ്റൈല്‍ എന്ന ചിത്രമാണ്. ചിത്രത്തിലെ അഭിനയത്തിലൂടെ ചലച്ചിത്രരംഗത്ത് റിയ പ്രശസ്തയായി. 

    പ്രശസ്ത സംഗീതഞ്ജനായ ബര്‍മന്റെ ഓര്‍മ്മക്കായി നിര്‍മ്മിച്ച ചിത്രമായ ത്സംകാര്‍ ബീറ്റ്‌സ് എന്ന ചിത്രവും റിയയുടെ അഭിനയജീവിതത്തിലെ ശ്രദ്ധേയമായ ചിത്രമാണ്. ഹിന്ദി കൂടാതെ ബംഗാളി, തെലുങ്ക്, മലയാളം ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍  അനന്തഭദ്രം എന്ന ചിത്രത്തിലാണ് അഭിനയിച്ചത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X