Celebs»S P Venkitesh»Biography

    എസ് പി വെങ്കിടേഷ് ജീവചരിത്രം

    സംഗീതസംവിധായകനാണ് എസ്.പി. വെങ്കിടേഷ്. ദക്ഷിണേന്ത്യന്‍ ചലച്ചിത്രങ്ങളിലും ബോളിവുഡിലും ഇദ്ദേഹം സംഗീതം നല്‍കിയിട്ടുണ്ട്. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത രാജാവിന്റെ മകന്‍ എന്ന ചലച്ചിത്രമാണ് എസ്.പി. വെങ്കിടേഷ് സംഗീതം നല്‍കിയ ആയ ചലച്ചിത്രം.പിന്നീടങ്ങോട്ട് തമ്പി കണ്ണന്താനത്തിന്റെ ഒട്ടു മിക്ക എല്ലാ ചിത്രങ്ങളിിലും സംഗീതം നല്‍കിയത് എസ് പി വെങ്കിടേഷ് ആയിരുന്നു.ഡെന്നിസ് ജോസഫ് ആണ് എസ്.പി. വെങ്കിടേഷിനെ മലയാളം സിനിമകളിലേയ്ക്ക് കൊണ്ട് വന്നത് എന്ന് പറയപ്പെടുന്നു. 

    1990 കളില്‍ ഇറങ്ങിയ ഇന്ദ്രജാലം, കിലുക്കം, തുടര്‍ക്കഥ, ധ്രുവം, കൗരവര്‍ എന്നീ ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയത് എസ് പി ആയിരുന്നു.ആ ഗാനങ്ങള്‍ ഒന്നിനൊന്ന് മികച്ചവയായിരുന്നു.പിന്നീടങ്ങോട്ട് എസ്.പി. വെങ്കിടേഷ് ഏറ്റവും തിരക്കുള്ള സംഗീതസംവിധായകരില്‍ ഒരാളായി മാറി.സുരേഷ് ഗോപി, ജയറാം എന്നിവര്‍ അഭിനയിച്ച് ജയരാജ് സംവിധാനം ചെയ്ത പൈതൃകം എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക്  ഇദ്ദേഹത്തിന്  കേരള സര്‍ക്കാരിന്റെ മികച്ച സംഗീതസംവിധായകനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. 












     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X