സാമുവല്‍ അബിയോള റോബിന്‍സണ്‍
Born on
സാമുവല്‍ അബിയോള റോബിന്‍സണ്‍ ജീവചരിത്രം
ആഫ്രിക്കന്‍ ചലച്ചിത്രതാരമാണ് സാമുവല്‍ അബിയോള റോബിന്‍സണ്‍. വാള്‍ട്ട് ഡിസ്നിയുടെ ഡെസ്പറേറ്റ് ഹൗസൈ്വവ്സ് ആഫ്രിക്ക, ടിന്‍സല്‍, എം ടി വി യുടെ ഷുക എന്നീ ചിത്രങ്ങളിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപെട്ടത്. 2018ല്‍ പ്രദര്‍ശനത്തിനെത്തിയ സുഡാനി ഫ്രം നൈജീരിയ എന്ന മലയാളചിത്രത്തിലൂടെ മലയാളപ്രേക്ഷകര്‍ക്കും സുപരിചിതനാണ് സാമുവല്‍.നവാഗതനായ സക്കറിയ സംവിധാനം ചെയ്ത ചിത്രത്തില്‍ സൗബിന് ഷാഹിര്‍, സാമുവല്‍ റോബിന്‍സണ്‍ എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍. റിലീസ് ചെയ്ത് കുറഞ്ഞനാളുകള്‍കൊണ്ട് മികച്ച വിജയമാണ് ചിത്രം നേടിയത്. എന്നാല്‍ പ്രതിഫലം കുറഞ്ഞതിനെതുടര്‍ന്ന് സാമുവല്‍ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്കെതിരെ രംഗത്തുവന്നിരുന്നു. ഇതുമായി ബന്ധപെട്ട് സാമുവലിനെ സപ്പോര്‍ട്ട് ചെയ്തു വിമര്‍ശിച്ചും നിരവധി പേര് രംഗത്തുവന്നിരുന്നു.