സത്യരാജ്
Born on 03 Oct 1954 (Age 70)
സത്യരാജ് ജീവചരിത്രം
തമിഴ് ചലച്ചിത്ര നടനാണ് സത്യരാജ്. കോയമ്പത്തൂരിലാണ് അദ്ദേഹം ആദ്യകാല വിദ്യാഭ്യാസം പൂർത്തീകരിച്ചത്. അഭിനയത്തോടുള്ള അഭിനിവേശം മൂലം നടൻ ശിവകുമാറിനെ ചെന്ന് കാണുകയും, പിന്നീട് അദ്ദേഹം വഴി സിനിമയിൽ അവസരം ലഭിക്കുകയും ചെയ്തു. ഇതിനു ശേഷം ചെന്നൈയിലേക്ക് താമസം മാറി. ആദ്യ ചിത്രം കൊടൂംഗൾ ഇല്ലാതാ കോലങ്ങൾ എന്ന ചിത്രമാണ്. സവി എന്ന ചിത്രത്തിലാണ് സത്യരാജ് ആദ്യമായി നായക വേഷം ചെയ്തത്. ആഗതൻ എന്ന മലയാള ചിത്രത്തിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കൂടാതെ ഷാരൂ ഖാൻ നായകനായ ചെന്നൈ എക്സ്പ്രസ് എന്ന ചിത്രത്തിലും സത്യരാജ് മികച്ച വേഷം ചെയ്തു.
ബന്ധപ്പെട്ട വാര്‍ത്ത