Celebs»Shafna»Biography

    ഷഫ്ന ജീവചരിത്രം

    പ്രശസ്ത ചലച്ചിത്ര അഭിനേത്രിയാണ് ഷഫ്‌ന. തിരുവനന്തപുരം സ്വദേശികളായ നിസാം,സാജിദ എന്നിവരാണ് മാതാപിതാക്കള്‍. 1998ല്‍ പുറത്തിറങ്ങിയ 'ചിന്താവിഷ്ടയായ ശ്യാമ'ള എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ബാലതാരമായാണ് അഭിനയിച്ചത്. അതേ വര്‍ഷം തന്നെ സിബി മലയില്‍ സംവിധാനം ചെയ്ത പ്രണയവര്‍ണ്ണങ്ങള്‍ എന്ന സിനിമയിലും ബാലതാരമായി അഭിനയിച്ചു.

    ഈ ചിത്രത്തിനുശേഷം പഠനത്തിനുവേണ്ടി ചലച്ചിത്രരംഗത്തുനിന്നും വിട്ടുനിന്നു. നീണ്ട ഇടവേളയ്ക്കുശേഷം 2007ല്‍ കഥ പറയുമ്പോള്‍ എന്ന ചിത്രത്തിലൂടെ വീണ്ടും ചലച്ചിത്രരംഗത്തേക്ക് തിരിച്ചുവന്നു. മമ്മൂട്ടി,മീന,ശ്രീനിവാസന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ ശ്രീനിവാസന്റെ മകളായാണ് അഭിനയിച്ചത്. ചിത്രത്തിന്റെ തമിഴ്, തെലുങ്ക് റീമേക്കുകളിലും  അതേ കഥാപാത്രത്തിനെ അവതരിപ്പിച്ചത് ഷഫ്‌നയാണ്.

    ഷെബി ചാവക്കാട് സംവിധാനം ചെയ്ത പ്ലസ് ടു എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിക്കുന്നത്. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളിലൂടെ ചലച്ചിത്രരംഗത്ത് സജീവമായി. ചലച്ചിത്രങ്ങള്‍ക്കു പുറമെ ടെലിവിഷന്‍ സീരിയലുകളിലും സജീവമാണ്.പ്ലസ് ടു എന്ന സിനിമയില്‍ സഹതാരമായിരുന്ന സജിന്‍ ആണ് ബര്‍ത്താവ്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X