Celebs » Shalini » Biography
ജീവചരിത്രം
തെന്നിന്ത്യന്‍ ചലച്ചിത്രനടിയാണ് ശാലിനി. ഷറഫ് ബാബു, ആലിസ് എന്നിവരുടെ മകളായി 1980 നവംബര്‍ 20ന് ജനനം. ചെന്നൈ ആദര്‍ശ് വിദ്യാലയ, ചര്‍ച്ച്പാര്‍ക്ക് എന്നിവിടങ്ങളിലായിരുന്നു പഠനം. 

ബേബി ശാലിനി എന്ന പേരില്‍ ബാലതാരമായാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. ഫാസില്‍ സംവിധാനം ചെയ്ത 'എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്' എന്ന ചിത്രത്തിലെ കഥാപാത്രം ഏറെ പ്രശസ്ത നേടിയിരുന്നു. അഞ്ചാമത്തെ വയസ്സിലാണ് ശാലിനി ആ ചിത്രത്തില്‍  അഭിനയിക്കുന്നത്. ചിത്രത്തിലെ അഭിനയത്തിന്  ആ വര്‍ഷത്തെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്രപുരസ്‌ക്കാരം ലഭിച്ചിരുന്നു. 

പിന്നീട് ചലച്ചിത്രരംഗത്തുനിന്നും ഏറെകാലം വിട്ടുനിന്നിരുന്നു. അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെയാണ് വീണ്ടും ചലച്ചിത്രരംഗത്ത് സജീവമായത്. ചിത്രത്തില്‍ കുഞ്ചാക്കോബോബന്റെ നായികയായിരുന്നു. പിന്നീട് മണിരത്‌നം സംവിധാനം ചെയ്ത 'അലൈപായുതേ'എന്ന ചിത്രത്തില്‍ മാധവന്റെ നായികയായി അഭിനയിച്ചു. 

ഈ രണ്ടും  ചിത്രങ്ങളിലെയും അഭിനയം ശാലിനിയെ ചലച്ചിത്രരംഗത്ത് പ്രശസ്തയാക്കി. തമിഴ് ചലച്ചിത്രതാരം അജിത്താണ് ഭര്‍ത്താവ്. വിവാഹത്തിനുശേഷം താരം അഭിനയരംഗത്തുനിന്നും വിട്ടുനിന്നു.
 

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam