Celebs»Shebin Benson»Biography

    ഷെബിൻ ബെൻസൺ ജീവചരിത്രം

    ചലച്ചിത്ര അഭിനേതാവാണ് ഷെബിന്‍ ബെന്‍സണ്‍. ചാണ്ടി ബെന്‍സണ്‍, ഷെര്‍ലി എന്നിവരുടെ മകനായി 1995 നവംബര്‍ 27ന് ജനനം. 2013ല്‍ പ്രദര്‍ശനത്തിനെത്തിയ ഇടുക്കി ഗോള്‍ഡ് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. ആഷിക് അബു സംവിധാനം ചെയ്ത ചിത്രത്തില്‍ മണിയന്‍പിള്ള, ബാബു ആന്റണി, വിജയരാഘവന്‍, പ്രതാപ് പോത്തന്‍, രവീന്ദ്രന്‍ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2014ല്‍ ഇയ്യോബിന്റെ പുസ്തകം, വര്‍ഷം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.

    2017ല്‍ പ്രദര്‍ശനത്തിനെത്തിയ കളി എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. നജീം കോയ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ ജോജൂ ജോര്‍ജ്, ബാബുരാജ് ഷമ്മി തിലകന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിറകൊടിഞ്ഞ കിനാവുകള്‍, 10 കല്‍പനകള്‍, കാറ്റ്, മാഹന്‍ലാല്‍ എന്നിവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X