Celebs»Shiyas Kareem»Biography

    ഷിയാസ് കരീം ജീവചരിത്രം

    ചലച്ചിത്ര അഭിനേതാവും മോഡലുമാണ് ഷിയാസ് കരീം. പെരുമ്പാവൂരുകാരനായ ഷിയാസ് ഇന്ത്യയിലെ മുൻനിര ഡിസൈനേഴ്സിന്‌ വേണ്ടി മോഡലായിട്ടുള്ളയാളാണ്. ഒരു സിനിമാനടനാവണമെന്നുള്ള മോഹവുമായിത്തന്നെയായിരുന്നു ഷിയാസിന്റെയും തുടക്കം. പക്ഷെ ചില ചെറിയ റോളുകൾ ചെയ്യാനുള്ള ഭാഗ്യമേ ഷിയാസിന് ഇതുവരെ ലഭിച്ചുള്ളൂ. എന്നാല്‍ മോഡലിംഗ് രംഗത്തു സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ ഏറ്റവുമടുത്തുണ്ടായ നേട്ടം ബൾഗേറിയയിൽ നടന്ന 'മിസ്റ്റർ ഗ്രാൻഡ് സീ വേൾഡ് 2018'-ൽ ആദ്യ അഞ്ചു പേരിൽ ഒരാളായി എന്നതാണ്. ഇതിനുപുറമെ നാട്ടിൽ അറിയപ്പെടുന്ന ഒരു ഫുട്ബോൾ താരം കൂടിയാണ് ഷിയാസ്. മിസ്റ്റര്‍ ഫോട്ടോ മോഡല്‍ 2018, പോപ്പുലാരിറ്റി മോഡല്‍ 2018 എന്നിങ്ങനെ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. ഏഷ്യാനെറ്റ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസിലെ മത്സരാര്‍ത്ഥി കൂടിയാണ്. ബിഗ് ബോസിലേക്കുള്ള ഷിയാസിന്റെ എന്‍ട്രി വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. 
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X